Monday, September 23, 2013

ഓണം കണ്ടോ ...

 ചീറിയടിക്കും കാറ്റിലും മഴയിലും കണ്ടു
ചീയുന്ന മാനവതയുടെ വികൃത മുഖം
ചവിട്ടിക്കേറുവാൻ വെട്ടിയരിയുവാൻ
സൊദരന്റെ തലയ്ക്കുന്നം പിടിച്ചവർ
മുലപ്പാൽ തികയാതെ മക്കൾ കരഞ്ഞപ്പോൾ
ഗതികേടിൽ തകർന്നു മടിക്കുത്തഴിച്ചവർ
കാമവെറിയേറ്റം ശമിച്ചു കഴിയുമ്പോൾ
നിർലജ്ജമവരൊടു പേശുന്ന കഴുകന്മാർ
അന്ധത മൂടിയോരകക്കണ്ണിൻ കാഴ്ചയിൽ
അമ്മയെപ്പോലും തിരിച്ചറിയാത്തവർ
ഓടിയും ബെന്സും പായുന്ന റോഡിന്റെ
ഓരത്തിരുന്നു പിച്ചയെടുക്കുന്നവർ
കഞ്ചാവ്ബീഡിയിൽ ലഹരിഗുളികയിൽ
ചോര വറ്റിയ യുവത തൻ പേക്കോലം
വിശന്നു വലഞ്ഞവനന്നം വിളമ്പുമ്പോൾ
വിസർജ്യം പോലും ചേർക്കാൻ മടിയില്ലാത്തോർ
നാലണ കൂടുതൽ കീശയിലാക്കുവാൻ
നിരത്തിൽ കബന്ധ കൂനകൾ തീർക്കുന്ന ബസുകൾ
കൈകാലറ്റ് പിടഞ്ഞു ചോരയോലിക്കുന്നോരുടെ
ഫോട്ടോയെടുത്തു ഫേസ്ബുക്കിലിട്ടവർ
മദ്യക്കടയുടെ മുന്നിലായ് ചെമ്മേ
സ്തംഭം കണക്കെ സ്ഥാനം പിടിച്ചവർ
കുടിച്ചത് മുഴുവൻ ഛർദിച്ചു പോയിട്ടും
പിന്നെയും കുടിക്കാൻ വെമ്പിനിൽക്കുന്നവർ
അമ്മയെ മക്കളെ ഭാര്യയെ പെങ്ങളെ
മർദിച്ചു വീടൊരു നരകമാക്കിയവർ
വികസന വേഗത്തിന്നൂർജം പോരാഞ്ഞു
അമ്മയാം പ്രകൃതിയെ ബലാൽസംഗം ചെയ്യുവോർ
വിഡ്ഢിപെട്ടിയിൽ പകലന്തിയാവോളം
താരക്കച്ചവട പേക്കളിയുണ്ട് രസിച്ചിട്ടേമ്പക്കം വിട്ടവർ
ഓണത്തിന് പോലും കാണാൻ വരാത്ത
മക്കളെ ശപിക്കാത്ത വൃദ്ധസദനവാസികൾ
അമ്മയാം സംസ്കാരം ഊർധ്വൻ വലിക്കുമ്പോൾ
വിറ ചുണ്ടിൽ  വിഷജലമുറ്റിച്ച് കൊലച്ചിരി ചിരിപ്പവർ
നന്മയാം ഇത്തിരിവെട്ടത്തിനെ
കാർക്കിച്ചു തുപ്പി കെടുത്തുവോർ
ഓണമാണത്രെ ....
ഹൃദയം നുറുങ്ങി യവസാനിച്ചു ഈച്ചയരിച്ച
ചക്രവർത്തിയുടെ ജഡം
ഹാങ്ങോവർ മാറാത്ത കുടിയനെന്നു
ധരിച്ചു പാഞ്ഞു  പോയി
ഒന്ന് പോലെല്ലാ മാനുഷരും ...

Saturday, September 14, 2013

ഒരേ നൂലിഴ

ഇത്ര മേൽ  സ്വന്തം അസ്തിത്വത്തെ അന്വേഷിച്ച ,ആശ്ലേഷിച്ച മറ്റൊരാൾ ചരിത്രത്തിലില്ല .ഒന്നും തിരിയാത്ത ഉണ്ണിപ്രായത്തിൽ ഇതൊക്കെയാണ് അപ്പൂപ്പൻ എന്റെ പേരിനെ പറ്റി എന്നോട് പറഞ്ഞിരുന്നത് .ഗൗതം.എന്റെ പേരിന്റെ സൗണ്ട് എനിക്കിഷ്ടമായിരുന്നു .അപ്പൂപ്പന്റെ ധാർഷ്ട്യത്തിനുമുന്നിൽ തല കുനിച്ച മറ്റുള്ളവരുടെ നിർബന്ധങ്ങളുടെ പ്രതീകമായിരുന്നു ഞാനും എന്റെയീ പേരും.എനിക്ക് എല്ലാത്തിനും കൂട്ട് അപ്പൂപ്പനായിരുന്നു ,അത് പോലെ അദ്ദേഹത്തിന്റെ എല്ലാ ഇടിയോസിന്ക്രസീസിലും ഞാനും ഒരു ഭാഗം ആയിരുന്നു.മറ്റുള്ളവർക്ക് ഒരിക്കലും അതിനു കഴിഞ്ഞിരുന്നില്ല .പക്ഷെ ഞാൻ അത് അങ്ങേയറ്റം ആസ്വദിച്ചിരുന്നു .നീണ്ട നടപ്പുകൾ ,നീണ്ട മോണോലോഗുകൾ ,നീണ്ട ഡയലോഗുകൾ ,തർക്കങ്ങൾ എല്ലാം.ആറാം വയസ്സിൽ ഞാൻ നിർത്താതെ 100 മീറ്റർ നീന്തിയതിന്റെയും മൂന്നു മിനിട്ടോളം ശ്വാസം പിടിച്ചു വെള്ളത്തിനടിയിൽ നിന്നതിന്റെയും ഫുൾ ക്രെഡിറ്റ്‌ അപ്പൂപ്പന് തന്നെയാണ്.
എന്റെ ചെറുപ്പകാലത്തിന്റെ ഓരോ ഏടും അപ്പൂപ്പൻ നിറം പിടിപ്പിച്ചു തന്നവയാണ് .കഥകൾ ,കവിതകൾ ,വ്യക്തികൾ ,ചിന്തകൾ ,പുസ്തകങ്ങൾ ,പാട്ടുകൾ ..എന്റെ എല്ലാ ചിന്തകൾക്കും ഓർമകൾക്കും അപ്പൂപ്പന്റെ നിറമാണ് ,മണമാണ് .എല്ലാത്തിനും സാക്ഷി തറവാടിന്റെ കിഴക്കേ തൊടിയിലെ വലിയ കുളവും.എന്റെ കണ്ണീരും ,കിനാവും ,ഗന്ധവും പ്രേമവും
ഭയവും വിഹ്വലതകളും  എല്ലാം അമ്മമടിത്തട്ട് പോലെ ആവാഹിച്ചലിയിച്ച ആ കുളം.അപ്പൂപ്പന്റെ മുഖത്തെ ഓരോ ചെറുചുളിവിന്റെയും നിഴലനക്കങ്ങൾ പോലും എനിക്ക് മനസ്സിലാകുമായിരുന്നു .തിരിച്ചും അങ്ങനെ തന്നെ.വാക്കുകളേക്കാൾ ഏറെ ഞങ്ങൾ മൗനത്തിൽ സംവദിച്ചിരുന്നു .

പക്ഷേ ഇന്ന് ആ മുഖത്ത് കണ്ട ഭാവങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത താണ് .എനിക്ക് പരിചിതമല്ലാത്ത ഗതിയിലാണ് ആ ശ്വാസം ..കേട്ടിട്ടില്ലാത്ത താളത്തിലാണ് ആ ഹൃദയമിടിപ്പ്‌ .വാക്കുകളിലും സ്വരത്തിലും പതിവിലും ഏറെ ശാന്തത ...കണ്ണിലും...
"ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു   ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍"
കാവിനരികിലുള്ള  ചെങ്കൽ വഴിയിലൂടെ നടക്കുമ്പോൾ അമ്മായി കൽവിളക്ക്‌  കൊളുത്തുകയായിരുന്നു .അപ്പൂപ്പൻ കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും  അടുപ്പം സുലുമ്മായിയോടായിരുന്നു .സുലോചന.പേര് പോലെ തന്നെ അതി മനോഹരമായ കണ്ണുകളായിരുന്നു അമ്മായിക്ക് .കിഴക്കേ തൊടിയിലെ കുളത്തിനെക്കാൾ ആഴം തോന്നും കൽവിളക്കിനെ തോല്പിക്കുന്ന ആ കണ്ണുകൾ  കണ്ടാൽ.അമ്മായിക്ക് മക്കളില്ല.അമ്മായി ഉരുട്ടി തരുന്ന ചോറുരുളകൾക്ക് അമ്മായീടെ നന്മയുടെ രുചിയായിരുന്നു.
"ഇന്നെന്താ  കുളി വൈകിയോ ?"അമ്മായി ചോദിച്ചു.
അപ്പൂപ്പൻ ഒന്നും മിണ്ടിയില്ല.
"ഉം." ഞാൻ മൂളി .
വള്ളിപ്പടർപ്പുകളും  പാലയും മഞ്ഞൾ പുരണ്ട  പ്രതിഷ്ഠ യും എണ്ണ കട്ട പിടിച്ചു കറുത്ത കൽവിളക്കും പലർക്കും ഭക്തിയും പേടിയും ഒക്കെ കലർന്ന  എന്തോ ഒരു വികാരമായിരുന്നു .എനിക്ക് ഉള്ളം കുളിർക്കുന്ന സ്നേഹവും ...അവിടുത്തെ നനഞ്ഞ മണ്ണും അരണ്ട വെളിച്ചവും കൽവിളക്കിലെ  നാളവും മഞ്ഞ നിറവും എന്റെ ശ്വാസം പോലെ എന്നോടൊപ്പം എന്നും ഉണ്ട്.
അപ്പൂപ്പനും അമ്മായിയും കാവും തറവാടും കുളവും അല്ലാതെ എന്റെ ജീവിതത്തിനു ഒരേ ഒരു ദൃക്സാക്ഷിയേ ഉള്ളൂ   അവൾ .....നിധി.......മുത്തശ്ശിമാവിന്റെ ഉയരമുള്ള ചില്ലയിൽ അപ്പൂപ്പൻ കെട്ടിച്ചു തന്ന ഊഞ്ഞാലിൽ ആടാൻ അവൾ എന്നും വരും.അപ്പൂപ്പന്റെ കഥാകഥനങ്ങളിൽ എന്റെ ഏക സഹ പ്രേക്ഷക കൂടിയാണ് അവൾ.അവളുടെ ഗോതമ്പ് നിറവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും എല്ലാവർക്കും ഇഷ്ടമായിരുന്നു.
ഇത് രണ്ടും ഒഴിച്ച് അവളെ കുറിച്ചുള്ളതെല്ലാം എനിക്കും ഇഷ്ടമായിരുന്നു.
ഇന്ന് കുളക്കരയിൽ നിറഞ്ഞ നിശബ്ദത .സുര്യൻ യാത്രയാകും മുമ്പേ ചീവീടുകൾ തിരക്ക് കൂട്ടിത്തുടങ്ങിയിരുന്നു .ഊഞ്ഞാലിൽ നിധി ഇല്ലായിരുന്നു.
കുളക്കരയിൽ എത്തി .അപ്പൂപ്പൻ എനിക്ക് വേണ്ടി കാത്തു നില്ക്കുകയാണ് ."വേഗം വാ ,നേരം വൈകീട്ടോ ..."
അപ്പൂപ്പൻ കുളത്തിലേക്ക്‌ ഊളിയിട്ടു .വെള്ളത്തിൽ  ഒരു ചെറിയ അനക്കം  പോലും വരുത്താതെ ഒരു മീനിനെ പോലെ .പിന്നാലെ ഞാനും .ഏറെ നേരം നോക്കിയിട്ടും വെള്ളത്തിനടിയിൽ ഞാൻ അപ്പൂപ്പനെ കണ്ടില്ല.പെട്ടെന്നാണ് എന്റെ വലംകയ്യിൽ ബലിഷ്ഠമായ ഒരു പിടി വീണത്‌.അതു അപ്പൂപ്പന്റെതാണെന്ന് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല .പക്ഷെ അത് എന്നെ എങ്ങോട്ടോ വലിക്കുകയാണ്‌ .എനിക്ക് നിയന്ത്രണം വിട്ടു.ശ്വാസം മുട്ടി .വായിൽ നിന്നും മൂക്കിൽ നിന്നും കുമിളകൾ പറന്നു .ഞാൻ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു.അപ്പൂപ്പൻ  കൂടെയുള്ളപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ പേടിച്ചു .എനിക്ക് കണ്ണിൽ  ഇരുട്ട് കയറുന്ന പോലെ തോന്നി.
പൊടുന്നനെ എല്ലാം ശാന്തമായി .ഞാൻ ദീർഘമായി ശ്വാസമെടുത്തു .കണ്ണ് തുറന്നു.വെള്ളത്തിൽ മീനുകളെ പോലെ ഞാൻ ശ്വസിച്ചു .മുന്നിൽ അപ്പൂപ്പൻ നിൽക്കുന്നു .ഞാൻ ചുറ്റും നോക്കി .എല്ലാം ..എല്ലാം പളുങ്ക് പോലെ ...ചുറ്റും വെള്ള വെളിച്ചം ..വെള്ള നിറത്തിലുള്ള ഇലകളുള്ള മരങ്ങൾ .അവയുടെ തടിയിലും തണ്ടിലും ഇലഞെരമ്പുകളിലും നിന്ന് വെള്ള വെളിച്ചം വമിക്കുന്നു .നോക്കെത്താദൂരത്തെല്ലാം ആ പ്രകാശം തന്നെ .
അപ്പൂപ്പൻ എന്റെ അടുത്ത് വന്നു ..."ഗൗതം,ഞാൻ ഇനി വരുന്നില്ല.ഇനി ഇവിടെ വിശ്രമിക്കാൻ പോകുകയാണ്.നീ തിരിച്ചു പോകുമ്പോൾ എന്റെ സമ്മാനമായി ഈ പേന വച്ചോളൂ .ഇതാണ് നിനക്കുള്ള സർപ്രൈസ് ."
എനിക്കൊന്നും മനസ്സിലായില്ല .ഞാൻ പേന കയ്യിൽ വാങ്ങി അന്തം വിട്ടു നിന്നു .
"അപ്പൂപ്പനില്ലാതെ ഞാൻ എങ്ങും പോകുന്നില്ല ."ഞാൻ ശഠിച്ചു .
അപ്പൂപ്പൻ സ്നേഹത്തോടെ പറഞ്ഞു."ഔർ ജേർണി റ്റുഗെതെർ ഹാസ്‌ ബീൻ ബ്യുടിഫുൾ .ബട്ട്‌ ദിസ്‌ ഈസ്‌ ഇറ്റ്‌ ."
എനിക്ക് എന്റെ വാശി കൊണ്ട് മാറ്റാൻ പറ്റാത്ത എന്തോ ഒന്ന് സംഭവിക്കുന്നതായി എനിക്ക് തോന്നി .ഞാൻ വാവിട്ടു കരഞ്ഞു.അപ്പൂപ്പനെ കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു .എന്നെ ആശ്വസിപ്പിക്കാൻ ആർക്കും  കഴിയുമായിരുന്നില്ല .പെട്ടെന്ന് അപ്പൂപ്പന്റെ കൈകൾ എന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു.ചുഴലിക്കാറ്റിൽ പെട്ട പോലെ ഞാൻ പിന്നോട്ട് പറന്നു .യാതൊരു നിയന്ത്രണവും ഇല്ലാതെ .എനിക്ക് ശ്വാസം മുട്ടി.ഞാൻ മരിക്കുകയാണെന്ന് ഞാൻ ഉറപ്പിച്ചു.
 -----------------------------------------------------------------------------------
"എന്തായിത് ഒരുപാട് നേരമായല്ലോ ഈ പേനയും പിടിച്ച് ഈ ഇരിപ്പ് ?"
നിധിയുടെ സ്നേഹത്തോടെ ഉള്ള തലോടൽ ആണ് എന്നെ ഉണർത്തിയത്‌ .ഈ വാർധക്യത്തിലും എന്നെ പ്രേമാതുരനാക്കാൻ അവളുടെ തലോടലുകൾക്ക് കഴിയും .എന്റെ എല്ലാ മുഖംമൂടികളും തിരിച്ചറിയുന്ന ഒരേ ഒരാൾ ...അവൾ ...ജീവിതത്തിലെ ഓരോ വേഷങ്ങൾക്കും കൂട്ടുവെഷം അണിഞ്ഞവൾ .
"ഏയ്‌  ഒന്നുമില്ല .ഓരോന്നോർത്തു മയങ്ങിപ്പോയതറിഞ്ഞില്ല ."
"നിങ്ങടെ കൊച്ചുമോൻ വേയ്റ്റ് ചെയ്യുന്നു ,കുളിക്കാൻ പോകാൻ "
പുറത്തിറങ്ങി  കാവ് വഴി നടക്കവേ ഞാൻ അവനോടു പറഞ്ഞു.
" ഗൗതം ,ഐ ഹാവ് എ സർപ്രൈസ് ഫോർ യു   ടുഡേ,എ വെരി എക്സൈറ്റിങ്ങ് വണ്‍" 

Sunday, September 8, 2013

കൂടെ.....

മഷിയുണങ്ങാത്ത അക്ഷരങ്ങൾ
ചുംബനത്താൽ നനഞ്ഞ ചുണ്ടുകൾ പോലെ
അവ സംഭവിച്ചു പോവുന്നതാണ്
ഞാൻ സ്വയം മറന്ന ചില നിമിഷാർദ് ധങ്ങളിൽ
ജലരേഖകൾ പോലെ,അശ്രുബിന്ദു പോലെ,
 കാലം പോലെ.
ചിരിക്കാം,കരയാം ,ദ്വേഷിക്കാം ,ധ്വംസിക്കാം .
അനിഷേധ്യം പക്ഷെ,ആകാശത്തിൽ
മേഘമായ് സ്വച്ഛം പാറിയോരാ ദൂരങ്ങൾ

മസ്തിഷ്കം വിണ്ടു കീറിയ മണ്ണ് പോലെയായ്
മൂകം തേങ്ങീയെന്മനം അക്ഷര മഴയ്ക്കായ്‌
ചുണ്ടോ നിൻ ചുംബനത്തിനായ്
എനിക്കൊന്നേ എൻ  സ്വന്തമായുള്ളൂ
എന്റെ മരണം
പോകുമ്പോൾ കൂടെ കൂട്ടിക്കോട്ടേ ഞാൻ
എന്റെ അക്ഷരങ്ങളെ
നിന്റെ ചുംബനങ്ങളെ ....

Saturday, August 31, 2013

സങ്കടം ബോധിപ്പിക്കൽ .....

എത്രയും ബഹുമാനപ്പെട്ട ഐ .ഡി.ബി.ഐ. കടവന്ത്ര ശാഖ കര്യകർത്താവിന് ,
എൻറെയും എന്റെ കുടുംബത്തിന്റെയും തലയ്ക്കു മുകളിൽ  ഒരു കൂരയുണ്ടാവാൻ കാരണഭൂതരായ അവിടുത്തോടും അവിടുത്തെ സ്ഥാപനത്തിനോടും ഈയുള്ളവനുള്ള നിസ്സീമമായ നന്ദിയും കടപ്പാടും ഞാൻ ആദ്യം തന്നെ പ്രകാശിപ്പിക്കട്ടെ .(2 ലോഡ് വീതം ഇപ്പറഞ്ഞ ,നന്ദിയും കടപ്പാടും ,ബാങ്കിന്റെ മുറ്റത്ത്‌ വാരി വിതറാൻ ടിപ്പർ ലോറി കാർക്ക്  ഞാൻ കരാർ  കൊടുത്ത വിവരവും സസന്തോഷം അറിയിക്കുന്നു ,ഇപ്പറഞ്ഞ വഹകൾ വായ്പയടവിനു പകരമായി അവിടുന്ന് സ്വീകരിക്കില്ല എന്നറിയാം എങ്കിലും)
ദീർഘിപ്പിക്കാതെ  ഈ കത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കട്ടെ .അവിടുത്തെ ആജ്ഞാനുവർത്തികളിൽ ആർക്കോ അബദ്ധം പിണഞ്ഞതിനാൽ ഒരു മെയിൽ എന്റെ ഇൻബോക്സിൽ ഇന്ന് രാവിലെ പ്രത്യക്ഷപ്പെടാനിടയായി .ടി  മെയിലിൽ പുതിയ വായ്പകൾ 10.25 % പലിശ നിരക്കിൽ ഫുട്പാത് കച്ചവടം (പ്രോസസ്സിംഗ്  ഫീ പോലും ഇല്ലാതെ)നടത്തുന്നുണ്ടെന്ന തുണിയില്ലാ സത്യം ഞാൻ അറിയാനിടയായി.ഒന്നര ആണ്ട് മുമ്പ് ഈയുള്ളവൻ എടുത്ത ഭവനവായ്പയ്ക്ക് 10.75 %നിരക്കിലാണ് ഇപ്പോളും പിഴിഞ്ഞൂറ്റിക്കൊണ്ടിരിക്കുന്നത് .മറ്റേതെങ്കിലും ബാങ്കിൽ നിന്നെടുത്ത വായ്പ പോലും രണ്ടു കയ്യും നീട്ടി കുറഞ്ഞ പലിശക്ക് ഏറ്റെടുത്തു കളയാമെന്നും മെയിലിൽ വാഗ്ദാനിച്ചു കണ്ടു.ഇതൊരു മാതിരി സ്വന്തം ഭാര്യക്ക് പരുത്തി  സാരി ,അന്യന്റെ ഭാര്യക്ക് പട്ടു സാരി എന്ന ലൈൻ ആയിപ്പോയി എന്ന് വ്യസന പുരസ്സരം എഴുന്നള്ളിച്ചു കൊള്ളട്ടെ .അതെന്തും ആകട്ടെ .
മാസം തോറും e m i അഥവാ എന്റെ മരണത്തിന്റെ ഇൻസ്റ്റോൾമെൻറ്  എത്തിക്കുവാൻ ഞാൻ പെടുന്ന പെടാപ്പാട് ചില്ലറയല്ല  എന്ന് ആവലാതി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല  എന്നാലും അതിന്റെ ഭാരം കുറച്ചു കുറഞ്ഞാൽ നന്നായി എന്ന പാഴ്ചിന്ത  ഈയുള്ളവൻറെ പഴമനസ്സിൽ ഉദിക്കാത്ത  ദിനരാത്രങ്ങൾ കടന്നു പോയിട്ടില്ലെന്നും ഇതിനാൽ പറഞ്ഞു വെക്കട്ടെ .നല്ല അടിയാൻ കാഴ്ച കൊണ്ട് വന്നു റാൻ മൂളി നില്ക്കും കണക്കെ  ഇത് വരെ അടിയൻ തവണകളൊന്നും തന്നെ മുടക്കിയിട്ടില്ലെന്നുള്ളതും ശ്രദ്ധയിൽ പെടുത്തട്ടെ .ഇവ മുടക്കാതിരിക്കാൻ മറ്റൊരു വായ്പ കൂടി തരമാക്കാൻ ശ്രമം തകൃതിയായി നടക്കുന്നുണ്ട് .പലിശ കൂടുമ്പോൾ കാലവിളംബംവിനാ  കൃത്യമായി കണക്കു കൂട്ടി വാങ്ങാൻ അവിടുന്ന് കാട്ടുന്ന ശുഷ്കാന്തി ശ്ലാഘനീയം തന്നെ .എന്നാൽ കുറയുമ്പോൾ അത് ഈയുള്ളവനെ പോലുള്ള ഉപഭോക്തൃ കൊഞ്ഞാണൻമാരെ അറിയിക്കാത്തത് ശരിയാണോ?
എന്തായാലും എന്റെ വായ്പയുടെയും തിരിച്ചടവിന്റെയും കടലാസുകൾ മറ്റു കിടുതാപ്പുകൾ ഒക്കെ കൊണ്ട് തിങ്കളാഴ്ച തന്നെ ഈയുള്ളവൻ ശാഖയിൽ ഹാജരായി മോന്ത കാണിച്ചോളാം .അനുവാദം തരണം .
വേണ്ട പരിഗണന തരണേ എന്ന് താണ് കേണു സാഷ്ടാംഗം വീണു അപേക്ഷിക്കുന്നു . തിരു കാലുപിടുത്തം നേരിട്ട് കാണുമ്പോൾ ആകാം.തിരുവുള്ളം കനിഞ്ഞു അരുളപ്പാടുണ്ടായി അടിയന്റെ പലിശ  കുറച്ചു ഉത്തരവുണ്ടാവും എന്ന് ഉത്തമ വിശ്വാസത്തിൽ നിർത്തട്ടെ .ഐ ഡി ബി ഐ നീണാൾ വാഴട്ടെ .
വിശ്വസ്തതയോടെ
ഇതികർത്തവ്യതാ മൂഡൻ

मोहनजी और बिल्लूजी


हूड़ीबाबा चूहा बिल्ली जिसको समछ् रखा था वह तो शेर निक्ला रे।मोहन  गरज उठा। लेकिन जो चेहरे पे थोडा सा स्पेस अवेलेबल था उसपे इमोशन  की कमी नज़र ज़रूर आयी। अंडर वियर हैं, इलास्टिक नहीं ये मैं समछ सकता हूँ पर पंजाबी हैं इमोशन नहीं। …वह तो नामुमकिन।  माडम जी थोड़ी सी डर गयी  लेकिन जल्दी से अपना कोम्पोषर वापस पायी और गाने लगी  "तेरे होठों को जल्दी से यार चिपका ले ज़रा फेविकोल से"
उस रात मोहन बिलकुल नहीं सो पाया . कुछ  तो करना है। किस्से पूछू ,मैडम जी तो नाराज़ है। अंटनी तो मुझ से भी बेकार है ;ज्यादा कुछ बोला तो इस्तीफा दे के भागेगा साला। ऐसे माहोल  में मोहनजी को हमेशा एक ही नाम याद आते हैं। …बिल्लू।    बिल्लू दी जीनियस    तीन चार क्लास एक साथ पढ़े थे। । गरजे थे एक साथ a फॉर अंडरवियर b फॉर बकवास। ……. अब कहाँ होंगे वह . फ़ोन तो लगाके देखें। ।
फोन बजने लगा। साला सोते होंगे। फोन उठा तो बहने लगी गालियाँ। "अरे गा****,मा ******* रात को सोने भी नहीं देंगे क्या?"
वाह बिल्लू की सुरीली आवाज़। कितने  दिन हुए कड़क सी एक देसी गाली सुनके। इटालियन गालियों में इतना दम बिलकुल नहीं हैं।
"अरे बिल्लू  मोहन हूँ "
"कैसे हो बे ?"
"तुम कैसे हो ?"
"ऐसे ही सभी के गा*** मा*** खूमता फिरता हूँ। आवारा फिज़ा ,इन्डियन रोकेट जैसे"
"आय रे कितने खुशनसीब हो तुम। मेरा तो गा *** पे आग लग गया हैं यार।
"सुना हैं की सब लोग हज़ार की नोट से गा**** पोछते हैं ,सच हैं क्या ?"
"मुझे क्या पता ,चार दिन हुए मुझे वोह सब करके। "
"अपने चम्बल के 100 ड़ाकुओं को भेजू क्या?"
"क्या बख्वास बिल्लू। उससे तो दसगुना बढ़िया चोर बैठे हैं इथर। उन लोगों की बैंड बजेंगे।
"तो एक ग्रेट आईडिया हैं तूने सीरिया के बारे मैं सुना। मैं तुमको गोबर से बना केमिकल बम भेज दूंगा और तू एक काम कर दो चार दिनों के लिए सिर्फ आलू ही खाया कर। और डालो बम संसद में। सब चोर मर जायेंगे। देस के लिए फायदा भी होंगे और तुम चैन से सो भी पायेंगे। इसके बारे में ,वह कामचोर हैं ना ओबामा ,उसको पता चलेगा तो वह अपने आर्मी को सीथा इथर भेजेंगे। तुम उसे बात करके  डील पक्का करना और बेच देना देस को. किसीको पता भी नहीं चलेगा। और जब वोह राज करना शुरू करे तो भूख  हडताल शुरू करना। अपने गांधी जैसे।इसे तू मर सकता हैं पर जब देस को जब स्वतंत्रता दोबारा मिलेगा तो तुम्हारा फोटो छापेगा इंडियन डॉलर पर। कैसे रहा मेरा आईडिया ?"
मोहन को नहीं था पता की रोऊ ,हसू या गाली दू।

Friday, August 30, 2013

ദാസപ്പന്റെ ഒന്നാം തിരു രാത്രി

ദാസപ്പന്റെ  ഒന്നാം തിരു രാത്രി

പ്രായം ശരീരത്തിലും മനസ്സിലും വർണ ശബളമായ  ചാപല്യങ്ങൾ വാരിത്തേച്ച കാലം തൊട്ടേ സ്വപ്നം കണ്ട രാവാണ്‌ അണയുന്നത് .ദാസപ്പന്റെ മനസ്സിൽ പൂരത്തിന് അമിട്ട് എന്ന പോലെ ലഡ്ഡുകൾ  പോട്ടിക്കൊണ്ടേയിരുന്നു .കണ്ണുകൾക്കും മാനത്തെ വെണ്‍ചന്ദ്രനും നിറതിളക്കം ."ഇന്ന് ഫുൾ മൂണ്‍ ആണ് റൊമാൻസ് പൊടി പൊടിക്കും.എനിക്ക് വയ്യ."ദാസപ്പൻ മന്ദസ്മിതം തൂകി.
പെട്ടന്ന്  ഭൂമി കുലുങ്ങി.അല്ല.അമ്മ തട്ടി വിളിച്ചതാണ്.
"നിന്ന് സ്വപ്നം കാണാതെ പോയി കുളിക്കെടാ ."
3 പിയേർസ് സോപ്പ് ,1 പുതിയ ജോക്കി ജെട്ടി ,1 പുതിയ തോർത്ത് ,1 കുപ്പി കാച്ചിയ വെളിച്ചെണ്ണ ഇവയെല്ലാം  കയ്യിലേന്തി ബാത്ത്രൂം ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ പാടി  ..തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി ,നിന്റെ തിങ്കളാഴ്ച നൊയൻബിന്നു മുടക്കും  ഞാൻ .
============================================================
കുളി കഴിഞ്ഞു പൂജാമുറിയുടെ മുന്നിൽ  സാഷ്ടാംഗം വീണ് കൈകൂപ്പി ജാതിമതഭേതമന്യേ പേരറിയുന്നതും അറിയാത്തതും കണ്ടതും  കാണാത്തതും ആയ എല്ലാ ഈശ്വരന്മാരെയും മൊത്തമായും ചില്ലറയായും വണങ്ങി .വിഘ്നങ്ങൾ അകലാൻ ഗണപതിക്ക്‌ സ്പെഷ്യൽ ആയി 5 ഏത്തവും ഇട്ടു.

ഒരിക്കലും വരച്ചു തീരാത്ത വർകിംഗ് ട്രോയിങ്ങസിന്റെ മഹാസാഗരത്തിൽ ഊളിയിട്ടു ശ്വാസം മുട്ടി പണ്ടാരമടങ്ങി നിവർന്നു ദീർഘശ്വാസം വലിച്ചത് ഇന്നലെ രാത്രി 1 മണിക്കാണ്.ഇനി ഒരാഴ്ചത്തേക്ക് കോൾസ്  ഒന്നും വരരുതെന്ന് കരുതി രാപ്പകലില്ലാതെ അധ്വാനിച്ചിട്ടാണ് എല്ലാം ഒരു കരയ്ക്കടുപ്പിച്ചത്.
ഇനി ഒരാഴ്ച  ഠമാർ പട്ടാർ ആക്കണം.വെൽ ബിഗണ്‍ ഈസ്‌ ഹാഫ് ഡണ്‍ എന്നാണല്ലോ.ഇനിയുള്ള കാലം ജീവിതപന്ഥാവിലെ സഹായാത്രികക്ക് ,ആത്മാരാമത്തിലെ  കളിക്കൂട്ടുകാരിക്ക്  ഇത്ര നാളും കരുതി വച്ച സ്നേഹവും പ്രേമവും എല്ലാം കൂടി ഉരുട്ടി കുഴച്ചു കൊടുക്കണം.കുത്തിയിരുന്ന് കാണാതെ പഠിച്ച റൊമാന്റിക്‌ ഡയലോഗുകളും പ്രേമഗാനങ്ങളും കൊലവിറ്റുകളും ഒരു തവണ കൂടി മനസ്സിന്റെ സ്ക്രീനിൽ അവൻ റീ വ്വൈന്റ്റ്  അടിച്ചു കണ്ടു.ദാസപ്പൻ മന്ദസ്മിതം തൂകി.വീണ്ടും ഭൂമി കുലുങ്ങി.ഇത്തവണ  അച്ഛൻ ആണ് പിടിച്ചു കുലുക്കിയത്‌.
"ഫോണ്‍ അടിക്കുന്നത് കെട്ടൂഡേ ഡാ ?"
"യേ?"
"ശുപ്പാണ്ടി അലുവ  കണ്ട മാതിരി നില്കാതെ ഫോണ്‍ എടുക്കെടാ" അച്ഛൻ കലിപ്പിച്ചു നോക്കി
"അ ആ"
ഫോണ്‍ എടുത്തു  ഹലോ എന്ന് പ്രേമാതുരമായ ശബ്ദത്തിൽ ഐസ് ക്രീമിനേക്കാൾ മൃദുവായി മൊഴിയുമ്പോൾ മറുതലക്കൽ അവൻ പ്രതീക്ഷിച്ചത് പ്രേയസിയുടെ മധുരനാദം ആയിരുന്നു.
പക്ഷെ ആ ശബ്ദം കേട്ട് അവന്റെ നെഞ്ചിൽ പിരിമുറുക്കത്തിന്റെ പെരുമ്പറ കൊട്ടി ..
"ദാസപ്പാ ... കാസിമാടാ ..എടാ..നമ്മുടെ അപാർട്ട്മെന്റ് പ്രോജെക്ടിന്റെ ഫുൾ വർകിംഗ് ട്രോയിങ്ങ്സ് ഇന്ന് വേണം....നിനക്ക് ബുദ്ധിമുട്ടാവ്വോ ?"
"ഹേയ് എന്ത് ബുദ്ധിമുട്ട്?"  അത് പറയുമ്പോൾ അവന്റെ മുഖം വിജ്രിമ്ഭിച്ചിരുന്നു .പക്ഷെ സാറല്ലേ പറയുന്നത്."ഞാൻ ചെയ്തേക്കാം സർ "
"അപ്പൊ ശരി അളിയാ നാളെ രാവിലെ കല്യാണത്തിന് കാണാം .ഞങ്ങൾ എല്ലാരും ഉണ്ട് ."
"ശരി .താങ്ക്യൂ സർ "
============================================================
രാജപ്പാ  ഹെൽപ് .....ദാസപ്പൻ കീറി വിളിച്ചു.വിവരം രാജപ്പനെ അറിയിച്ചു.അന്നദാതാവായ ഓട്ടോകാടപ്പനെ മനസ്സിൽ ധ്യാനിച്ച്‌ പിന്നത്തെ നാല് മണിക്കൂർ മുറിക്കുള്ളിൽ അടച്ചിരുന്നു രാജപ്പനും ദാസപ്പനും കമ്പ്യൂടറിനു മുന്നിലിരുന്നു ഒഴുക്കിയ വിയർപ്പിന് കണക്കില്ല .രാത്രി ആയപ്പോഴേക്കു ഒരു കണക്കിന് ക്ലയന്റിനു ട്രോയിങ്ങ്സ് അയച്ചു കൊടുത്തു.സാറിനെ വിളിച്ചു പറഞ്ഞതിന് ശേഷം തന്റെ ഒഫീഷ്യൽ ഫോണ്‍ ദാസപ്പൻ വെള്ളത്തിൽ മുക്കി വച്ചില്ല ....... പക്ഷെ സ്വിച്ച് ഓഫ്‌ ചെയ്തു.
============================================================
അന്ന് രാത്രി മഴ പെയ്തു.നറു നിലാവ് മഴയിലലിഞ്ഞു ദാസപ്പന്റെ മനം കുളിർപ്പിച്ചു .അവൻ ഫോണെടുത്തു കറക്കി.മറുവശത്ത് സഖിയുടെ ഫോണിൽ കോളർ ട്യൂണ്‍ "എന്ത് സുഖമാണീ നിലാവ് ...എന്ത് സുഖമാണീ കാറ്റ് .."ജാലകത്തിലൂടെ ഇളം തെന്നലും പിച്ചിപ്പൂഗന്ധവും പാൽനിലാവും .ദാസപ്പന്റെ കാമുക ഹൃദയം തുടിച്ചു.റൊമാൻസ് അണ പൊട്ടി.ഫോണ്‍ എടുത്ത പാടെ ദാസപ്പൻ ചോദിച്ചു
"എന്താ ഫോണെടുക്കാൻ ഇത്ര വൈകിയത്? ഇന്ന് നീലനിശാമഴയായ് പെയ്തത് ഞാൻ നിനക്കായ്‌ കരുതിയ ചുംബനങ്ങൾ ആണ്.നിലാവായ് പൊഴിയുന്നതു നമ്മുടെ ജന്മാന്തര പ്രണയവും."
മറുവശത്ത്  മൗനം .നിറഞ്ഞ മൗനം .
ദാസപ്പൻ:ഹലോ
"മോനേ അവൾ ഉറങ്ങി .നാളെ നേരത്തെ എണീറ്റ്‌ ബ്യൂട്ടി പാർലറിൽ പോകണ്ടേ .മോൻ നാളെ വിളി .ഇന്ന് അവളൊന്നു ഒറങ്ങിക്കോട്ടേ ."
പെണ്ണിന്റെ അമ്മ, ഹൊനെവാലി അമ്മായമ്മ .ദാസപ്പന്റെ കിളി പോയി .
"ബ  ....അത്...പിന്നെ...അവിടെ കറന്റ് ഉണ്ടോ ?അല്ല..ഇവിടെ മഴ പെയ്തപ്പോ.... ഇടി വെട്ടിയപ്പോ...ഫ്യൂസ് പോയി ....അതാ....ഹി...ഹു..പിന്നെ....."
"ആ  ആ മോൻ പൊയ്കിടന്നുറങ്ങ് .ഗുഡ് നൈറ്റ് ."
============================================================
അടുത്ത് പോത്ത് പോലെ കിടന്നുറങ്ങുന്ന രാജപ്പനെ ഒന്ന് നോക്കി .കല്യാണത്തിന്റെ ഏക നഷ്ടം ഇവനോടൊപ്പം കത്തിയടിച്ചും കള്ള് കുടിച്ചും തീർത്ത കാളരാത്രികൾ ആണ്.ഉറക്കം കണ്ണിന്റെ ഫ്യൂസ് ഊരിയത് ദാസപ്പൻ  അറിഞ്ഞില്ല .
രാവിലെ കോഴി കൂവിയില്ല.അല്ല..അതിനെയാണ് ഇന്നലെ ഫ്രൈ ചെയ്തു വലിച്ചടിച്ചത് .എഴുന്നേറ്റു നോക്കുമ്പോൾ താഴെ കിടന്നുറങ്ങുന്നു രാജപ്പൻ ..വിളിച്ചപ്പോൾ അവൻ കലിപ്പിച്ചു പറഞ്ഞു
"ഇന്നലെ രാത്രി നിന്റെ പ്രേമാക്രമണം സഹിക്കാൻ വയ്യാതെ ഞാൻ നിലത്തു കിടന്നതാ "
"സോറി അളിയാ ഒറക്കത്തിൽ അല്ലേ "
"അല്ലേൽ അടിച്ചു പല്ല് ഞാൻ നിലത്തിട്ടെനേ "അത് പറയുമ്പോൾ രാജപ്പന്റെ മുഖത്ത് ഒന്നര ലോഡ് പുഛം വാരി വിതറിയിരുന്നു .
============================================================
പിന്നത്തെ 10 മണിക്കൂർ പതിവ് ക്ലീഷേ കൾ .ദക്ഷിണ ,മണ്ഡപത്തിലേക്കുള്ള യാത്ര ,കാൽ കഴുകൽ,തകിൽ മേളം,കുരുക്കിടൽ,മാലയിടൽ ,പുഞ്ചിരി മത്സരം ,അഭിനയം,തീറ്റ ,പിന്നെയും അഭിനയം,മടക്കയാത്ര ,അതിനു മുൻപ് കരച്ചിൽ ,വിളക്ക് കൊളുത്തി ഗൃഹ പ്രവേശം ,പഴം തീറ്റ ,പാലുകുടി,തുടങ്ങിയ പതിവ് കലാപരിപാടികൾ അരങ്ങേറി .
============================================================
ആ മുഹൂർത്തം അണയുകയായി ....ദാസപ്പന്റെ നെഞ്ഞിടിപ്പ്‌ കൂടി കൂടി വന്നു.വർഷങ്ങളുടെ കാത്തിരിപ്പ്‌ അവസാനിക്കുകയാണ് .തനിക്കുണ്ണാൻ വിളമ്പി വെച്ചിരിക്കുന്ന സദ്യക്ക് ആക്രാന്തം കാണിക്കാതിരിക്കാൻ ദാസപ്പൻ പ്രത്യേകം ശ്രദ്ധിച്ചു .മുറിയിൽ കയറുന്നതിനു മുൻപ് മാര്യേജ് കൗൻസലിങ്ങിന്റെ പാഠങ്ങൾ റീവൈസ് ചെയ്തു.ശിഹാബിക്കയുടെ ഉപദേശങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചു .മുഷ്ടി ചുരുട്ടി മനസ്സിൽ പറഞ്ഞു "ടേക്ക് ഇറ്റ്‌ ഈസി മാൻ ...യു കാൻ ടു ഇറ്റ്‌."
അവൻ മുറിക്കുള്ളിൽ കടന്നു .കവറിലിട്ടു കട്ടിലിനടിയിൽ വച്ചിരുന്ന ആപ്പിൾ ,ഓറഞ്ച് ,മുന്തിരി ഇവ എടുത്ത് നല്ലൊരു കംപോസിഷനിൽ പാത്രത്തിൽ സെറ്റ് ചെയ്തു.ഒറ്റ ഡാഷ് മക്കളും കാണാതെ ഇതിവിടെ എത്തിക്കാൻ ഞാൻ പെട്ട പാട് .മുല്ലപ്പൂ പിന്നെ എടുക്കാം .പാൽ അവൾ കൊണ്ടുവരുമായിരിക്കും .കൊടുത്തു വിടാൻ അമ്മയോട് പറയണോ?.ഛെ വേണ്ട ചീപ് ആവില്ലേ .പല വിധ ചിന്തകൾ അസ്ത്രങ്ങൾ പോലെ ദാസപ്പന്റെ മസ്തിഷ്കത്തിൽ മിന്നി മറഞ്ഞു .
അവളുടെ കൊലുസിന്റെ നാദത്തിനായി അവൻ കാതു കൂർപിച്ചു .വ്രീളാവിവശയായി മാൻപേടയെ പോലെ അവൾ വരും.ഇപ്പോൾ .അവൻ രോമാഞ്ച പുളകിതനായി .ദാസപ്പൻ മന്ദസ്മിതം തൂകി .
"ഡാ " അവൻ ഞെട്ടി ..ഭാര്യ എന്നെ ഡാ ന്നാ ? ഓ  അല്ല  ഫ്രണ്ട് ആണ് .
"ഒരു 200 ബക്ക്സ്  താടാ .ഒള്ള ബൂസ് എല്ലാം നിന്റെ അങ്കിൾസ് അടിച്ചു തീർത്തു .പിന്നേം ഒരു ഫുൾ ചോദിക്കുവാ."
വേഗം ഒഴിവാക്കണം എന്ന് കരുതി പേഴ്സ് എടുത്തു.500 എ ഉള്ളൂ.അതും പിടിച്ചു പറിച്ചു അവൻ സ്ഥലം വിട്ടു.സാരമില്ല പോട്ടെ.ഇപ്പോൾ അതല്ലല്ലോ കാര്യം.
മണി 10.എന്താ വരാത്തത് .ബന്ധുക്കളുടെ പരിച്ചയപെടൽ ഇത് വരെ തീർന്നില്ല .പണ്ടാരം .
ഫോണ്‍ ബെല്ലടിക്കുന്നു .എന്ത്?ഓഫ്‌ ചെയ്തു വച്ച ഒഫീഷ്യൽ ഫോണ്‍ ഏതു മറ്റവൻ ആണ് ഓണ്‍ ചെയ്തത്?നോക്കിയപ്പോ ഒരു കോണ്ട്രാക്ടർ ക്ലയന്റ് ആണ് .
ഇതേ സമയമാണ് വാതിലിൽ മുട്ട് കേട്ടത് .ഈശ്വരാ എന്തൊരു മുടിഞ്ഞ റ്റൈമിംഗ് .കസിൻ സിസ്റ്റെർസ് എല്ലാരും കൂടി കൂട്ടച്ചിരിയോടെ അവളെ അകത്തേയ്ക്ക് തള്ളി വാതിലടച്ചു .ദാസപ്പൻ ഫോണ്‍ കട്ട്‌ ചെയ്തു.
ഇതാ തന്റെ സ്വപ്നരാജകുമാരി ...അവൻ മൊഴിഞ്ഞു...
"വരൂ.."
ഉടനെ ഫോണിൽ നിന്നും "എപ്പോ വരണം ദാസപ്പാ?"
പണ്ടാരം.കട്ട്‌ ചെയ്യാൻ ഞെക്കിയ സ്വിച്ച് മാറിപ്പോയി .കാൾ റിസീവ് ആയി.
പെണ്‍കുട്ടി ചിരിച്ചു.അവൾ നടന്നു കട്ടിലിൽ ചെന്നിരിന്നു .
"1 മിനിറ്റേ "ദാസപ്പൻ അവളോട്‌ പറഞ്ഞു.
ഫോണിൽ കണ്ട്രാക്ക് .പച്ച തെറിയാണ് വായിൽ വന്നത്.അത് മൊത്തം വിഴുങ്ങി കണ്ട്രോൾ തിരിച്ചു പിടിക്കാൻ ദാസപ്പൻ പണിപെട്ടു .
അയാൾക്ക് നാളെ കോണ്‍ക്രീറ്റ് ആണ് പോലും.ഡൌട്ട്സ് ഉണ്ട് പോലും.പന്നൻ .
അമ്മക്ക് പ്രസവ വേദന മോൾക്ക്‌ വീണ വായന .
പിന്നത്തെ 1 മണിക്കൂർ ആ പെണ്‍കുട്ടിക്ക് സിമന്റ്‌ മിക്സിങ്ങിലും കമ്പി കെട്ടലിലും സാമാന്യം ഇന്ഫോർമേറ്റിവ് ആയ ക്ലാസ് കിട്ടി.കല്യാണ ദിവസത്തിന്റെ ക്ഷീണത്തിൽ അവൾ ചാഞ്ഞു ,മയങ്ങി.
കാൾ കട്ട്‌ ചെയ്തു ദാസപ്പൻ ഫോണ്‍ എടുത്തു ഒറ്റ ഏറു എറിഞ്ഞില്ല ...പക്ഷെ ബാറ്റെരി  ഊരി മാറ്റി .
ദാസപ്പൻ തന്റെ പ്രിയതമയെ നോക്കി.തളർന്ന തനുവോടെ മയങ്ങുന്ന സഖിയുടെ അരികിലേക്ക് അവൻ നടന്നു.
പുറത്തു സ്മാളടി തകർക്കുന്നു .
"പൂത്തു നിക്കണ പാലമരത്തിൽ മൂങ്ങ മൂന്ന് ചിലക്കുമ്പോൾ തൂങ്ങി മരിക്കും ഞാനിന്നു തൂങ്ങി മരിക്കും"പണ്ടാരം അയാൾക്ക് പാടാൻ കണ്ട ഒരു പാട്ട് .അടിച്ചു കൊണ്സ് ആയി അയല്പക്കക്കാരൻ റൂമിൻറെ തൊട്ടടുത്തുള്ള തെങ്ങിൻറെ തടത്തിൽ ഒറ്റയ്ക്കിരുന്നു ഓരിയിടുകയാണ്‌ .ശവം .ദാസപ്പൻ ഒരു ആപ്പിൾ കയ്യിലെടുത്തു ഉന്നം പിടിച്ചു.കൊടുത്താൻ ഒരു കീറ് അവന്റെ തലയ്ക്കു തന്നെ.ഒരു ഞെരുക്കത്തോടെ അയാൾ തെങ്ങിൻ തടത്തിലേക്കു വെട്ടിയിട്ട കരിക്കിൻ കുല പോലെ  മറിഞ്ഞു വീണു.
ദാസപ്പൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി .ഒരിക്കലും ഒരു പെണ്‍കുട്ടിയെയും ഇത്ര അടുത്ത് കണ്ടിട്ടില്ല .അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ അവൾക്കു അഭൗമമായ സൗന്ദര്യം ഉള്ളതായി അവനു തോന്നി .  ഹാച്ചിട്ട  പോലെ ഇടതൂർന്ന അവളുടെ മുടിയിലെ മുല്ലപ്പൂക്കളുടെ ഗന്ധം അവനെ ഉന്മത്തനാക്കി .അവൻറെ കണ്ണും കരളും അവളിലേക്ക്‌ സൂമിൻ ചെയ്തു.അവളുടെ അരികിലേയ്ക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ പലവട്ടം ctrl +s  അടിച്ചു .ഒരിക്കലും നഷ്ടപെടരുത് .എന്നേയ്ക്കും ഇവൾ എന്റേത് .സേവ് ചെയ്തു കരുതി വെക്കണം  മരണം വരെ .അത് പോരാഞ്ഞു file  save as അടിച്ച് bestest friend എന്ന് കൂടി ഒരു എക്സ്ട്രാ കോപ്പി സേവ് ചെയ്തു .അത് ലൈഫിന്റെ ഫോൾടെറിൽ  സേവ് ചെയ്തു വച്ചു .
മണി 12.അവൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു.
'മോളേ എണീക്ക് "ക്ഷീണത്തോടെ അവൾ കണ്ണ് തുറന്നു .പുഞ്ചിരിച്ചു.അതിന്റെ വശ്യതയിൽ അവൻ സ്വയം മറന്നു.അവളുടെ കരം ഗ്രഹിച്ച് ദാസപ്പൻ മന്ദസ്മിതം തൂകി.
ഠക് ഠക് ഠക്.....വാതിലിൽ ആരോ ഉറക്കെ തട്ടുന്നു
"മോനെ ഒന്ന് വാതിൽ  തുറന്നേ".അമ്മയാണ്.
പണ്ടാരം ഈ നേരത്തിനി എന്താണാവോ?
"ദേ ആരാ വന്നേക്കണ തെന്നു  നോക്കിയേ ?'
"ആരാ അമ്മെ?"
"നീ തുറക്ക്"
വാതിൽ തുറന്നു നവദമ്പതികൾ പുറത്തിറങ്ങി.
"ങേ സാറോ ?"
പുറത്തു കാസിം സാറും ,ഹബീബും,ഖാലിദും അബ്ദുവും ഷിഹാബും ഇതിന്റെ എല്ലാത്തിന്റെം ഭാര്യമാരും പിള്ളേരും കുന്തോം കുറുവടീം എല്ലാം കൂടെ പത്തിരുപത്തിനാല് പേര് .
"ആടാ നിന്റെ കല്യാണത്തിന് മിനിങ്ങാന്നെ പുറപ്പെട്ടതാണ് ,സൈറ്റിൽ കേറി ,ഭക്ഷണമൊക്കെ കഴിച്ച് കക്കൂസിലൊക്കെ പോയി ഇവിടെ എത്തിയപ്പോൾ  സമയം ഇതായി.നിനക്ക് ബുധിമുട്ടായോ?"
"ഹേയ്  എന്ത്  ബുദ്ധിമുട്ട്?"
"എന്തായാലും  കണ്‍ഗ്രാറ്റ്സ് .happy married life and welcome to the club ."
ഉവ്വ് ഉവ്വ  ദാസപ്പൻ മനസ്സിൽ പറഞ്ഞു .പുറത്തു 100 w പുഞ്ചിരി തൂകി .
"സർ കഴിച്ചോ?"
"ഇല്ല .സാരമില്ലെടാ"
"ഇല്ല അത് പറ്റില്ല സർ കഴിക്കണം ".വീട്ടുകാരും ഏറ്റുപിടിച്ചു .
ഇത്രേം ബുദ്ധിമുട്ടി ഇത്ര ദൂരം വന്നതല്ലേ എന്തേലും കഴിക്കണം .
"എന്നാ നീ കൂടെ കമ്പനി താ.ആ കുട്ടിയേയും വിളിക്ക്." എന്നായി അതിഥികൾ.
"ഓ  ആയിക്കോട്ടെ" ദാസപ്പന്റെ കാറ്റു പോയി
പിന്നത്തെ 2 മണിക്കൂർ തീറ്റ,പരിചയപ്പെടൽ,സ്ഥിരം കൂതറ കളിയാക്കൽ വിറ്റുകൾ ,പണ്ടത്തെ കഥ പറയുമെന്ന ഭീഷണികൾ ,ഫെയ്ക്ക് പുഞ്ചിരികൾ,അട്ടഹാസങ്ങൾ ,കുട്ടികളുടെ കരച്ചിൽ ,യാത്ര പറയൽ  തുടങ്ങിയ കലാപരിപാടികളാൽ മുഖരിതമായി.
============================================================
മണി 2;30 .എല്ലാരേയും യാത്രയാക്കി തിരിച്ചു റൂമിൽ ചെന്ന ദാസപ്പൻ കണ്ടത് ചുരുണ്ട് കൂടി പുതച്ചു കിടന്നുറങ്ങുന്ന ഭാര്യയെയാണ് .reality strikes hard .It sucks .'ഉറക്കം വന്നാൽ  ഏതു  പെണ്ണും പോത്തിനെ പോലെ ' എന്നാ സിനിമ പാട്ട് അവൻ ഓർത്തു .
കട്ടിലിൽ ശരീരം തൊട്ടതി നും രാവിലെ 6 മണിക്ക് വാതിലിൽ മുട്ട് കേട്ടതിനും ഇടയിൽ സമയത്തിന്റെ പാച്ചിൽ അവൻ അറിഞ്ഞു പോലുമില്ല .
കുളിയൊക്കെ കഴിഞ്ഞു നിന്ന പെണ്ണാണ്‌ വാതിൽ  തുറന്നത്
"വേഗം കുളിച്ചു വാ മോനെ.നിന്നോട് ഒരു കാര്യം പറയാനുണ്ട് "ചായ ഗ്ലാസ്സുകൾ കുട്ടിക്ക് കൈമാറിക്കൊണ്ട് അമ്മ പറഞ്ഞു
"ശരിയമ്മേ "
വേഗം കുളി കഴിഞ്ഞു പുറത്തു വന്നു ദാസപ്പൻ .രാവിലെ പല്ല് തേക്ക്യേം കുളിക്ക്യേം ഒക്കെ ചെയ്യുന്നവനെന്നു പുതുപെണ്ണിനു തോന്നിക്കോട്ടെ .ഫസ്റ്റ് ഇമ്പ്രെഷൻ ...ഏതു ?
നനഞ്ഞ മുടിയും നറുംവാസനയും നിറദീപത്തിൻറെ കാന്തിയും.... ഹൈ... പുറം തിരിഞ്ഞു നില്ക്കുന്ന കുട്ടിയുടെ അടുത്തേയ്ക്ക് അവൻ നടന്നു.തൊട്ടു തൊട്ടില്ല എന്ന  ദൂരത്തെത്തിയപ്പോൾ വാതിൽ  തുറന്നു അമ്മ അകത്തു വന്നു .അമ്മയും ചമ്മി ദാസപ്പനും ചമ്മി
'എന്താ അമ്മേ പറയാന്നു പറഞ്ഞത് ?"ദാസപ്പൻ ചോദിച്ചു
'ഇന്നേക്ക് 41 ദിവസം വ്രതമെടുത്ത് നീ ശബരി മലക്ക് പോണം .അമ്മൂമ്മ നേർന്നതാ .ഇതാ ഈ മാല  പൂജാമുറീടെ മുന്നീന്ന് ഇട്ടോളൂ .നല്ലോണം പ്രാർത്ഥി ക്കണേ"
ചെയ്തു വച്ച വർക്ക് മുഴുവൻ സ്റ്റോർ ചെയ്ത ഹാർഡ്‌ ഡിസ്ക്  ക്രാഷ് ആയ പോലെ തകർന്നു നില്ക്കുകയാണ് നമ്മുടെ കഥാനായകൻ .മനസ്സിൽ തള്ളി വന്ന വികാരങ്ങളെ അണ പൊട്ടിയൊഴുക്കാൻ അറിയാവുന്ന ഭാഷകളിലെയൊന്നും തെറികൾ മതിയാവുന്നില്ല .തല കറങ്ങുന്ന പോലെ.കണ്ണില ഇരുട്ട് കയറുന്നു."സ്വാമിയേ " അവൻ ഉറക്കെ വിളിച്ചു.ബാക്കിയുള്ളവർ കൂടെ വിളിച്ചു "ശരണമയ്യപ്പാ "ദാസപ്പൻ  മാലയിട്ടു.
"മോനേ ഇന്നലത്തെ തിരക്കിൽ  നീ പായസം കുടിചില്ലല്ലോ .ഇത്തിരി എടുക്കട്ടെ?"
"അമ്മ ഒരു കാലിക്കുപ്പിയെടുത്തു പായസം നിറച്ചു ഒരു കൊർക്കിട്ടു അടച്ചു മുറ്റത്തെ തെങ്ങിന്റെ ചോട്ടിൽ  കുഴിച്ചിട്ടേക്ക് .ഞാൻ 41 ദിവസം കഴിഞ്ഞു മലക്ക് പോയി വന്നിട്ട് കേറ്റിക്കോളാം .
എന്നിട്ടും അവന്റെ വിഷാദം  ആർക്കും  മനസ്സിലായില്ല .
============================================================

Saturday, June 15, 2013

മഴ എന്റെ പ്രണയിനി

മഴ എന്റെ പ്രണയിനി
അവളുടെ  സ്വഛന്തമായ ആത്മവിശ്വാസം എന്റെ കരളിൽ തീ വാരിയിട്ടു
എന്നിട്ടും വശ്യതയോടെ അവൾ പെയ്തൊഴിയുമ്പോൾ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു
ഞാൻ അവളെ ആരാധിക്കുന്നു
അവൾക്കായ്‌  കാത്തിരിക്കുന്നു
അവളുടെ വരവറിയിച്ചു കാർമേഘങ്ങൾ  മാനം നിറച്ചപ്പോൾ
പെരുമ്പറ കൊട്ടിയത് ,ഇടി വെട്ടിയത് എന്റെ ഹൃദയത്തിലായിരുന്നു
അവളെ ആത്മവിലാവാഹിക്കാൻ തിടുക്കം കൊണ്ട് ഞാൻ
മുറ്റത്തിറങ്ങി  മാനത്തേക്ക് കൈകളുയർത്തി നിന്നു
തുള്ളികൾ വീണലിഞ്ഞ മണ്ണിൻറെ  നനുത്ത  ഗന്ധം എന്റെ
ജീവന്റെ ഓരോ കണിക യേയും കോരിത്തരിപ്പിച്ചു
അവളുടെ ആലിംഗനത്തിൽ ,ചുംബനത്തിൽ,ഞാനലി ഞ്ഞി ല്ലാതെയായി

*** ബാക്ക് ഗ്രൗണ്ടിൽ  ഭാര്യ : നാശം പിടിച്ച മഴ ഇന്നും ഓഫീസിൽ ലേറ്റ് ആകും ......

ഫോർ  ഗ്രൗണ്ടിൽ ഞാൻ : അഹ്  ഹാ  കിളി പൊയീീ....