Friday, August 30, 2013

ദാസപ്പന്റെ ഒന്നാം തിരു രാത്രി

ദാസപ്പന്റെ  ഒന്നാം തിരു രാത്രി

പ്രായം ശരീരത്തിലും മനസ്സിലും വർണ ശബളമായ  ചാപല്യങ്ങൾ വാരിത്തേച്ച കാലം തൊട്ടേ സ്വപ്നം കണ്ട രാവാണ്‌ അണയുന്നത് .ദാസപ്പന്റെ മനസ്സിൽ പൂരത്തിന് അമിട്ട് എന്ന പോലെ ലഡ്ഡുകൾ  പോട്ടിക്കൊണ്ടേയിരുന്നു .കണ്ണുകൾക്കും മാനത്തെ വെണ്‍ചന്ദ്രനും നിറതിളക്കം ."ഇന്ന് ഫുൾ മൂണ്‍ ആണ് റൊമാൻസ് പൊടി പൊടിക്കും.എനിക്ക് വയ്യ."ദാസപ്പൻ മന്ദസ്മിതം തൂകി.
പെട്ടന്ന്  ഭൂമി കുലുങ്ങി.അല്ല.അമ്മ തട്ടി വിളിച്ചതാണ്.
"നിന്ന് സ്വപ്നം കാണാതെ പോയി കുളിക്കെടാ ."
3 പിയേർസ് സോപ്പ് ,1 പുതിയ ജോക്കി ജെട്ടി ,1 പുതിയ തോർത്ത് ,1 കുപ്പി കാച്ചിയ വെളിച്ചെണ്ണ ഇവയെല്ലാം  കയ്യിലേന്തി ബാത്ത്രൂം ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ പാടി  ..തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി ,നിന്റെ തിങ്കളാഴ്ച നൊയൻബിന്നു മുടക്കും  ഞാൻ .
============================================================
കുളി കഴിഞ്ഞു പൂജാമുറിയുടെ മുന്നിൽ  സാഷ്ടാംഗം വീണ് കൈകൂപ്പി ജാതിമതഭേതമന്യേ പേരറിയുന്നതും അറിയാത്തതും കണ്ടതും  കാണാത്തതും ആയ എല്ലാ ഈശ്വരന്മാരെയും മൊത്തമായും ചില്ലറയായും വണങ്ങി .വിഘ്നങ്ങൾ അകലാൻ ഗണപതിക്ക്‌ സ്പെഷ്യൽ ആയി 5 ഏത്തവും ഇട്ടു.

ഒരിക്കലും വരച്ചു തീരാത്ത വർകിംഗ് ട്രോയിങ്ങസിന്റെ മഹാസാഗരത്തിൽ ഊളിയിട്ടു ശ്വാസം മുട്ടി പണ്ടാരമടങ്ങി നിവർന്നു ദീർഘശ്വാസം വലിച്ചത് ഇന്നലെ രാത്രി 1 മണിക്കാണ്.ഇനി ഒരാഴ്ചത്തേക്ക് കോൾസ്  ഒന്നും വരരുതെന്ന് കരുതി രാപ്പകലില്ലാതെ അധ്വാനിച്ചിട്ടാണ് എല്ലാം ഒരു കരയ്ക്കടുപ്പിച്ചത്.
ഇനി ഒരാഴ്ച  ഠമാർ പട്ടാർ ആക്കണം.വെൽ ബിഗണ്‍ ഈസ്‌ ഹാഫ് ഡണ്‍ എന്നാണല്ലോ.ഇനിയുള്ള കാലം ജീവിതപന്ഥാവിലെ സഹായാത്രികക്ക് ,ആത്മാരാമത്തിലെ  കളിക്കൂട്ടുകാരിക്ക്  ഇത്ര നാളും കരുതി വച്ച സ്നേഹവും പ്രേമവും എല്ലാം കൂടി ഉരുട്ടി കുഴച്ചു കൊടുക്കണം.കുത്തിയിരുന്ന് കാണാതെ പഠിച്ച റൊമാന്റിക്‌ ഡയലോഗുകളും പ്രേമഗാനങ്ങളും കൊലവിറ്റുകളും ഒരു തവണ കൂടി മനസ്സിന്റെ സ്ക്രീനിൽ അവൻ റീ വ്വൈന്റ്റ്  അടിച്ചു കണ്ടു.ദാസപ്പൻ മന്ദസ്മിതം തൂകി.വീണ്ടും ഭൂമി കുലുങ്ങി.ഇത്തവണ  അച്ഛൻ ആണ് പിടിച്ചു കുലുക്കിയത്‌.
"ഫോണ്‍ അടിക്കുന്നത് കെട്ടൂഡേ ഡാ ?"
"യേ?"
"ശുപ്പാണ്ടി അലുവ  കണ്ട മാതിരി നില്കാതെ ഫോണ്‍ എടുക്കെടാ" അച്ഛൻ കലിപ്പിച്ചു നോക്കി
"അ ആ"
ഫോണ്‍ എടുത്തു  ഹലോ എന്ന് പ്രേമാതുരമായ ശബ്ദത്തിൽ ഐസ് ക്രീമിനേക്കാൾ മൃദുവായി മൊഴിയുമ്പോൾ മറുതലക്കൽ അവൻ പ്രതീക്ഷിച്ചത് പ്രേയസിയുടെ മധുരനാദം ആയിരുന്നു.
പക്ഷെ ആ ശബ്ദം കേട്ട് അവന്റെ നെഞ്ചിൽ പിരിമുറുക്കത്തിന്റെ പെരുമ്പറ കൊട്ടി ..
"ദാസപ്പാ ... കാസിമാടാ ..എടാ..നമ്മുടെ അപാർട്ട്മെന്റ് പ്രോജെക്ടിന്റെ ഫുൾ വർകിംഗ് ട്രോയിങ്ങ്സ് ഇന്ന് വേണം....നിനക്ക് ബുദ്ധിമുട്ടാവ്വോ ?"
"ഹേയ് എന്ത് ബുദ്ധിമുട്ട്?"  അത് പറയുമ്പോൾ അവന്റെ മുഖം വിജ്രിമ്ഭിച്ചിരുന്നു .പക്ഷെ സാറല്ലേ പറയുന്നത്."ഞാൻ ചെയ്തേക്കാം സർ "
"അപ്പൊ ശരി അളിയാ നാളെ രാവിലെ കല്യാണത്തിന് കാണാം .ഞങ്ങൾ എല്ലാരും ഉണ്ട് ."
"ശരി .താങ്ക്യൂ സർ "
============================================================
രാജപ്പാ  ഹെൽപ് .....ദാസപ്പൻ കീറി വിളിച്ചു.വിവരം രാജപ്പനെ അറിയിച്ചു.അന്നദാതാവായ ഓട്ടോകാടപ്പനെ മനസ്സിൽ ധ്യാനിച്ച്‌ പിന്നത്തെ നാല് മണിക്കൂർ മുറിക്കുള്ളിൽ അടച്ചിരുന്നു രാജപ്പനും ദാസപ്പനും കമ്പ്യൂടറിനു മുന്നിലിരുന്നു ഒഴുക്കിയ വിയർപ്പിന് കണക്കില്ല .രാത്രി ആയപ്പോഴേക്കു ഒരു കണക്കിന് ക്ലയന്റിനു ട്രോയിങ്ങ്സ് അയച്ചു കൊടുത്തു.സാറിനെ വിളിച്ചു പറഞ്ഞതിന് ശേഷം തന്റെ ഒഫീഷ്യൽ ഫോണ്‍ ദാസപ്പൻ വെള്ളത്തിൽ മുക്കി വച്ചില്ല ....... പക്ഷെ സ്വിച്ച് ഓഫ്‌ ചെയ്തു.
============================================================
അന്ന് രാത്രി മഴ പെയ്തു.നറു നിലാവ് മഴയിലലിഞ്ഞു ദാസപ്പന്റെ മനം കുളിർപ്പിച്ചു .അവൻ ഫോണെടുത്തു കറക്കി.മറുവശത്ത് സഖിയുടെ ഫോണിൽ കോളർ ട്യൂണ്‍ "എന്ത് സുഖമാണീ നിലാവ് ...എന്ത് സുഖമാണീ കാറ്റ് .."ജാലകത്തിലൂടെ ഇളം തെന്നലും പിച്ചിപ്പൂഗന്ധവും പാൽനിലാവും .ദാസപ്പന്റെ കാമുക ഹൃദയം തുടിച്ചു.റൊമാൻസ് അണ പൊട്ടി.ഫോണ്‍ എടുത്ത പാടെ ദാസപ്പൻ ചോദിച്ചു
"എന്താ ഫോണെടുക്കാൻ ഇത്ര വൈകിയത്? ഇന്ന് നീലനിശാമഴയായ് പെയ്തത് ഞാൻ നിനക്കായ്‌ കരുതിയ ചുംബനങ്ങൾ ആണ്.നിലാവായ് പൊഴിയുന്നതു നമ്മുടെ ജന്മാന്തര പ്രണയവും."
മറുവശത്ത്  മൗനം .നിറഞ്ഞ മൗനം .
ദാസപ്പൻ:ഹലോ
"മോനേ അവൾ ഉറങ്ങി .നാളെ നേരത്തെ എണീറ്റ്‌ ബ്യൂട്ടി പാർലറിൽ പോകണ്ടേ .മോൻ നാളെ വിളി .ഇന്ന് അവളൊന്നു ഒറങ്ങിക്കോട്ടേ ."
പെണ്ണിന്റെ അമ്മ, ഹൊനെവാലി അമ്മായമ്മ .ദാസപ്പന്റെ കിളി പോയി .
"ബ  ....അത്...പിന്നെ...അവിടെ കറന്റ് ഉണ്ടോ ?അല്ല..ഇവിടെ മഴ പെയ്തപ്പോ.... ഇടി വെട്ടിയപ്പോ...ഫ്യൂസ് പോയി ....അതാ....ഹി...ഹു..പിന്നെ....."
"ആ  ആ മോൻ പൊയ്കിടന്നുറങ്ങ് .ഗുഡ് നൈറ്റ് ."
============================================================
അടുത്ത് പോത്ത് പോലെ കിടന്നുറങ്ങുന്ന രാജപ്പനെ ഒന്ന് നോക്കി .കല്യാണത്തിന്റെ ഏക നഷ്ടം ഇവനോടൊപ്പം കത്തിയടിച്ചും കള്ള് കുടിച്ചും തീർത്ത കാളരാത്രികൾ ആണ്.ഉറക്കം കണ്ണിന്റെ ഫ്യൂസ് ഊരിയത് ദാസപ്പൻ  അറിഞ്ഞില്ല .
രാവിലെ കോഴി കൂവിയില്ല.അല്ല..അതിനെയാണ് ഇന്നലെ ഫ്രൈ ചെയ്തു വലിച്ചടിച്ചത് .എഴുന്നേറ്റു നോക്കുമ്പോൾ താഴെ കിടന്നുറങ്ങുന്നു രാജപ്പൻ ..വിളിച്ചപ്പോൾ അവൻ കലിപ്പിച്ചു പറഞ്ഞു
"ഇന്നലെ രാത്രി നിന്റെ പ്രേമാക്രമണം സഹിക്കാൻ വയ്യാതെ ഞാൻ നിലത്തു കിടന്നതാ "
"സോറി അളിയാ ഒറക്കത്തിൽ അല്ലേ "
"അല്ലേൽ അടിച്ചു പല്ല് ഞാൻ നിലത്തിട്ടെനേ "അത് പറയുമ്പോൾ രാജപ്പന്റെ മുഖത്ത് ഒന്നര ലോഡ് പുഛം വാരി വിതറിയിരുന്നു .
============================================================
പിന്നത്തെ 10 മണിക്കൂർ പതിവ് ക്ലീഷേ കൾ .ദക്ഷിണ ,മണ്ഡപത്തിലേക്കുള്ള യാത്ര ,കാൽ കഴുകൽ,തകിൽ മേളം,കുരുക്കിടൽ,മാലയിടൽ ,പുഞ്ചിരി മത്സരം ,അഭിനയം,തീറ്റ ,പിന്നെയും അഭിനയം,മടക്കയാത്ര ,അതിനു മുൻപ് കരച്ചിൽ ,വിളക്ക് കൊളുത്തി ഗൃഹ പ്രവേശം ,പഴം തീറ്റ ,പാലുകുടി,തുടങ്ങിയ പതിവ് കലാപരിപാടികൾ അരങ്ങേറി .
============================================================
ആ മുഹൂർത്തം അണയുകയായി ....ദാസപ്പന്റെ നെഞ്ഞിടിപ്പ്‌ കൂടി കൂടി വന്നു.വർഷങ്ങളുടെ കാത്തിരിപ്പ്‌ അവസാനിക്കുകയാണ് .തനിക്കുണ്ണാൻ വിളമ്പി വെച്ചിരിക്കുന്ന സദ്യക്ക് ആക്രാന്തം കാണിക്കാതിരിക്കാൻ ദാസപ്പൻ പ്രത്യേകം ശ്രദ്ധിച്ചു .മുറിയിൽ കയറുന്നതിനു മുൻപ് മാര്യേജ് കൗൻസലിങ്ങിന്റെ പാഠങ്ങൾ റീവൈസ് ചെയ്തു.ശിഹാബിക്കയുടെ ഉപദേശങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചു .മുഷ്ടി ചുരുട്ടി മനസ്സിൽ പറഞ്ഞു "ടേക്ക് ഇറ്റ്‌ ഈസി മാൻ ...യു കാൻ ടു ഇറ്റ്‌."
അവൻ മുറിക്കുള്ളിൽ കടന്നു .കവറിലിട്ടു കട്ടിലിനടിയിൽ വച്ചിരുന്ന ആപ്പിൾ ,ഓറഞ്ച് ,മുന്തിരി ഇവ എടുത്ത് നല്ലൊരു കംപോസിഷനിൽ പാത്രത്തിൽ സെറ്റ് ചെയ്തു.ഒറ്റ ഡാഷ് മക്കളും കാണാതെ ഇതിവിടെ എത്തിക്കാൻ ഞാൻ പെട്ട പാട് .മുല്ലപ്പൂ പിന്നെ എടുക്കാം .പാൽ അവൾ കൊണ്ടുവരുമായിരിക്കും .കൊടുത്തു വിടാൻ അമ്മയോട് പറയണോ?.ഛെ വേണ്ട ചീപ് ആവില്ലേ .പല വിധ ചിന്തകൾ അസ്ത്രങ്ങൾ പോലെ ദാസപ്പന്റെ മസ്തിഷ്കത്തിൽ മിന്നി മറഞ്ഞു .
അവളുടെ കൊലുസിന്റെ നാദത്തിനായി അവൻ കാതു കൂർപിച്ചു .വ്രീളാവിവശയായി മാൻപേടയെ പോലെ അവൾ വരും.ഇപ്പോൾ .അവൻ രോമാഞ്ച പുളകിതനായി .ദാസപ്പൻ മന്ദസ്മിതം തൂകി .
"ഡാ " അവൻ ഞെട്ടി ..ഭാര്യ എന്നെ ഡാ ന്നാ ? ഓ  അല്ല  ഫ്രണ്ട് ആണ് .
"ഒരു 200 ബക്ക്സ്  താടാ .ഒള്ള ബൂസ് എല്ലാം നിന്റെ അങ്കിൾസ് അടിച്ചു തീർത്തു .പിന്നേം ഒരു ഫുൾ ചോദിക്കുവാ."
വേഗം ഒഴിവാക്കണം എന്ന് കരുതി പേഴ്സ് എടുത്തു.500 എ ഉള്ളൂ.അതും പിടിച്ചു പറിച്ചു അവൻ സ്ഥലം വിട്ടു.സാരമില്ല പോട്ടെ.ഇപ്പോൾ അതല്ലല്ലോ കാര്യം.
മണി 10.എന്താ വരാത്തത് .ബന്ധുക്കളുടെ പരിച്ചയപെടൽ ഇത് വരെ തീർന്നില്ല .പണ്ടാരം .
ഫോണ്‍ ബെല്ലടിക്കുന്നു .എന്ത്?ഓഫ്‌ ചെയ്തു വച്ച ഒഫീഷ്യൽ ഫോണ്‍ ഏതു മറ്റവൻ ആണ് ഓണ്‍ ചെയ്തത്?നോക്കിയപ്പോ ഒരു കോണ്ട്രാക്ടർ ക്ലയന്റ് ആണ് .
ഇതേ സമയമാണ് വാതിലിൽ മുട്ട് കേട്ടത് .ഈശ്വരാ എന്തൊരു മുടിഞ്ഞ റ്റൈമിംഗ് .കസിൻ സിസ്റ്റെർസ് എല്ലാരും കൂടി കൂട്ടച്ചിരിയോടെ അവളെ അകത്തേയ്ക്ക് തള്ളി വാതിലടച്ചു .ദാസപ്പൻ ഫോണ്‍ കട്ട്‌ ചെയ്തു.
ഇതാ തന്റെ സ്വപ്നരാജകുമാരി ...അവൻ മൊഴിഞ്ഞു...
"വരൂ.."
ഉടനെ ഫോണിൽ നിന്നും "എപ്പോ വരണം ദാസപ്പാ?"
പണ്ടാരം.കട്ട്‌ ചെയ്യാൻ ഞെക്കിയ സ്വിച്ച് മാറിപ്പോയി .കാൾ റിസീവ് ആയി.
പെണ്‍കുട്ടി ചിരിച്ചു.അവൾ നടന്നു കട്ടിലിൽ ചെന്നിരിന്നു .
"1 മിനിറ്റേ "ദാസപ്പൻ അവളോട്‌ പറഞ്ഞു.
ഫോണിൽ കണ്ട്രാക്ക് .പച്ച തെറിയാണ് വായിൽ വന്നത്.അത് മൊത്തം വിഴുങ്ങി കണ്ട്രോൾ തിരിച്ചു പിടിക്കാൻ ദാസപ്പൻ പണിപെട്ടു .
അയാൾക്ക് നാളെ കോണ്‍ക്രീറ്റ് ആണ് പോലും.ഡൌട്ട്സ് ഉണ്ട് പോലും.പന്നൻ .
അമ്മക്ക് പ്രസവ വേദന മോൾക്ക്‌ വീണ വായന .
പിന്നത്തെ 1 മണിക്കൂർ ആ പെണ്‍കുട്ടിക്ക് സിമന്റ്‌ മിക്സിങ്ങിലും കമ്പി കെട്ടലിലും സാമാന്യം ഇന്ഫോർമേറ്റിവ് ആയ ക്ലാസ് കിട്ടി.കല്യാണ ദിവസത്തിന്റെ ക്ഷീണത്തിൽ അവൾ ചാഞ്ഞു ,മയങ്ങി.
കാൾ കട്ട്‌ ചെയ്തു ദാസപ്പൻ ഫോണ്‍ എടുത്തു ഒറ്റ ഏറു എറിഞ്ഞില്ല ...പക്ഷെ ബാറ്റെരി  ഊരി മാറ്റി .
ദാസപ്പൻ തന്റെ പ്രിയതമയെ നോക്കി.തളർന്ന തനുവോടെ മയങ്ങുന്ന സഖിയുടെ അരികിലേക്ക് അവൻ നടന്നു.
പുറത്തു സ്മാളടി തകർക്കുന്നു .
"പൂത്തു നിക്കണ പാലമരത്തിൽ മൂങ്ങ മൂന്ന് ചിലക്കുമ്പോൾ തൂങ്ങി മരിക്കും ഞാനിന്നു തൂങ്ങി മരിക്കും"പണ്ടാരം അയാൾക്ക് പാടാൻ കണ്ട ഒരു പാട്ട് .അടിച്ചു കൊണ്സ് ആയി അയല്പക്കക്കാരൻ റൂമിൻറെ തൊട്ടടുത്തുള്ള തെങ്ങിൻറെ തടത്തിൽ ഒറ്റയ്ക്കിരുന്നു ഓരിയിടുകയാണ്‌ .ശവം .ദാസപ്പൻ ഒരു ആപ്പിൾ കയ്യിലെടുത്തു ഉന്നം പിടിച്ചു.കൊടുത്താൻ ഒരു കീറ് അവന്റെ തലയ്ക്കു തന്നെ.ഒരു ഞെരുക്കത്തോടെ അയാൾ തെങ്ങിൻ തടത്തിലേക്കു വെട്ടിയിട്ട കരിക്കിൻ കുല പോലെ  മറിഞ്ഞു വീണു.
ദാസപ്പൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി .ഒരിക്കലും ഒരു പെണ്‍കുട്ടിയെയും ഇത്ര അടുത്ത് കണ്ടിട്ടില്ല .അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ അവൾക്കു അഭൗമമായ സൗന്ദര്യം ഉള്ളതായി അവനു തോന്നി .  ഹാച്ചിട്ട  പോലെ ഇടതൂർന്ന അവളുടെ മുടിയിലെ മുല്ലപ്പൂക്കളുടെ ഗന്ധം അവനെ ഉന്മത്തനാക്കി .അവൻറെ കണ്ണും കരളും അവളിലേക്ക്‌ സൂമിൻ ചെയ്തു.അവളുടെ അരികിലേയ്ക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ പലവട്ടം ctrl +s  അടിച്ചു .ഒരിക്കലും നഷ്ടപെടരുത് .എന്നേയ്ക്കും ഇവൾ എന്റേത് .സേവ് ചെയ്തു കരുതി വെക്കണം  മരണം വരെ .അത് പോരാഞ്ഞു file  save as അടിച്ച് bestest friend എന്ന് കൂടി ഒരു എക്സ്ട്രാ കോപ്പി സേവ് ചെയ്തു .അത് ലൈഫിന്റെ ഫോൾടെറിൽ  സേവ് ചെയ്തു വച്ചു .
മണി 12.അവൻ അവളുടെ അടുത്ത് ചെന്ന് വിളിച്ചു.
'മോളേ എണീക്ക് "ക്ഷീണത്തോടെ അവൾ കണ്ണ് തുറന്നു .പുഞ്ചിരിച്ചു.അതിന്റെ വശ്യതയിൽ അവൻ സ്വയം മറന്നു.അവളുടെ കരം ഗ്രഹിച്ച് ദാസപ്പൻ മന്ദസ്മിതം തൂകി.
ഠക് ഠക് ഠക്.....വാതിലിൽ ആരോ ഉറക്കെ തട്ടുന്നു
"മോനെ ഒന്ന് വാതിൽ  തുറന്നേ".അമ്മയാണ്.
പണ്ടാരം ഈ നേരത്തിനി എന്താണാവോ?
"ദേ ആരാ വന്നേക്കണ തെന്നു  നോക്കിയേ ?'
"ആരാ അമ്മെ?"
"നീ തുറക്ക്"
വാതിൽ തുറന്നു നവദമ്പതികൾ പുറത്തിറങ്ങി.
"ങേ സാറോ ?"
പുറത്തു കാസിം സാറും ,ഹബീബും,ഖാലിദും അബ്ദുവും ഷിഹാബും ഇതിന്റെ എല്ലാത്തിന്റെം ഭാര്യമാരും പിള്ളേരും കുന്തോം കുറുവടീം എല്ലാം കൂടെ പത്തിരുപത്തിനാല് പേര് .
"ആടാ നിന്റെ കല്യാണത്തിന് മിനിങ്ങാന്നെ പുറപ്പെട്ടതാണ് ,സൈറ്റിൽ കേറി ,ഭക്ഷണമൊക്കെ കഴിച്ച് കക്കൂസിലൊക്കെ പോയി ഇവിടെ എത്തിയപ്പോൾ  സമയം ഇതായി.നിനക്ക് ബുധിമുട്ടായോ?"
"ഹേയ്  എന്ത്  ബുദ്ധിമുട്ട്?"
"എന്തായാലും  കണ്‍ഗ്രാറ്റ്സ് .happy married life and welcome to the club ."
ഉവ്വ് ഉവ്വ  ദാസപ്പൻ മനസ്സിൽ പറഞ്ഞു .പുറത്തു 100 w പുഞ്ചിരി തൂകി .
"സർ കഴിച്ചോ?"
"ഇല്ല .സാരമില്ലെടാ"
"ഇല്ല അത് പറ്റില്ല സർ കഴിക്കണം ".വീട്ടുകാരും ഏറ്റുപിടിച്ചു .
ഇത്രേം ബുദ്ധിമുട്ടി ഇത്ര ദൂരം വന്നതല്ലേ എന്തേലും കഴിക്കണം .
"എന്നാ നീ കൂടെ കമ്പനി താ.ആ കുട്ടിയേയും വിളിക്ക്." എന്നായി അതിഥികൾ.
"ഓ  ആയിക്കോട്ടെ" ദാസപ്പന്റെ കാറ്റു പോയി
പിന്നത്തെ 2 മണിക്കൂർ തീറ്റ,പരിചയപ്പെടൽ,സ്ഥിരം കൂതറ കളിയാക്കൽ വിറ്റുകൾ ,പണ്ടത്തെ കഥ പറയുമെന്ന ഭീഷണികൾ ,ഫെയ്ക്ക് പുഞ്ചിരികൾ,അട്ടഹാസങ്ങൾ ,കുട്ടികളുടെ കരച്ചിൽ ,യാത്ര പറയൽ  തുടങ്ങിയ കലാപരിപാടികളാൽ മുഖരിതമായി.
============================================================
മണി 2;30 .എല്ലാരേയും യാത്രയാക്കി തിരിച്ചു റൂമിൽ ചെന്ന ദാസപ്പൻ കണ്ടത് ചുരുണ്ട് കൂടി പുതച്ചു കിടന്നുറങ്ങുന്ന ഭാര്യയെയാണ് .reality strikes hard .It sucks .'ഉറക്കം വന്നാൽ  ഏതു  പെണ്ണും പോത്തിനെ പോലെ ' എന്നാ സിനിമ പാട്ട് അവൻ ഓർത്തു .
കട്ടിലിൽ ശരീരം തൊട്ടതി നും രാവിലെ 6 മണിക്ക് വാതിലിൽ മുട്ട് കേട്ടതിനും ഇടയിൽ സമയത്തിന്റെ പാച്ചിൽ അവൻ അറിഞ്ഞു പോലുമില്ല .
കുളിയൊക്കെ കഴിഞ്ഞു നിന്ന പെണ്ണാണ്‌ വാതിൽ  തുറന്നത്
"വേഗം കുളിച്ചു വാ മോനെ.നിന്നോട് ഒരു കാര്യം പറയാനുണ്ട് "ചായ ഗ്ലാസ്സുകൾ കുട്ടിക്ക് കൈമാറിക്കൊണ്ട് അമ്മ പറഞ്ഞു
"ശരിയമ്മേ "
വേഗം കുളി കഴിഞ്ഞു പുറത്തു വന്നു ദാസപ്പൻ .രാവിലെ പല്ല് തേക്ക്യേം കുളിക്ക്യേം ഒക്കെ ചെയ്യുന്നവനെന്നു പുതുപെണ്ണിനു തോന്നിക്കോട്ടെ .ഫസ്റ്റ് ഇമ്പ്രെഷൻ ...ഏതു ?
നനഞ്ഞ മുടിയും നറുംവാസനയും നിറദീപത്തിൻറെ കാന്തിയും.... ഹൈ... പുറം തിരിഞ്ഞു നില്ക്കുന്ന കുട്ടിയുടെ അടുത്തേയ്ക്ക് അവൻ നടന്നു.തൊട്ടു തൊട്ടില്ല എന്ന  ദൂരത്തെത്തിയപ്പോൾ വാതിൽ  തുറന്നു അമ്മ അകത്തു വന്നു .അമ്മയും ചമ്മി ദാസപ്പനും ചമ്മി
'എന്താ അമ്മേ പറയാന്നു പറഞ്ഞത് ?"ദാസപ്പൻ ചോദിച്ചു
'ഇന്നേക്ക് 41 ദിവസം വ്രതമെടുത്ത് നീ ശബരി മലക്ക് പോണം .അമ്മൂമ്മ നേർന്നതാ .ഇതാ ഈ മാല  പൂജാമുറീടെ മുന്നീന്ന് ഇട്ടോളൂ .നല്ലോണം പ്രാർത്ഥി ക്കണേ"
ചെയ്തു വച്ച വർക്ക് മുഴുവൻ സ്റ്റോർ ചെയ്ത ഹാർഡ്‌ ഡിസ്ക്  ക്രാഷ് ആയ പോലെ തകർന്നു നില്ക്കുകയാണ് നമ്മുടെ കഥാനായകൻ .മനസ്സിൽ തള്ളി വന്ന വികാരങ്ങളെ അണ പൊട്ടിയൊഴുക്കാൻ അറിയാവുന്ന ഭാഷകളിലെയൊന്നും തെറികൾ മതിയാവുന്നില്ല .തല കറങ്ങുന്ന പോലെ.കണ്ണില ഇരുട്ട് കയറുന്നു."സ്വാമിയേ " അവൻ ഉറക്കെ വിളിച്ചു.ബാക്കിയുള്ളവർ കൂടെ വിളിച്ചു "ശരണമയ്യപ്പാ "ദാസപ്പൻ  മാലയിട്ടു.
"മോനേ ഇന്നലത്തെ തിരക്കിൽ  നീ പായസം കുടിചില്ലല്ലോ .ഇത്തിരി എടുക്കട്ടെ?"
"അമ്മ ഒരു കാലിക്കുപ്പിയെടുത്തു പായസം നിറച്ചു ഒരു കൊർക്കിട്ടു അടച്ചു മുറ്റത്തെ തെങ്ങിന്റെ ചോട്ടിൽ  കുഴിച്ചിട്ടേക്ക് .ഞാൻ 41 ദിവസം കഴിഞ്ഞു മലക്ക് പോയി വന്നിട്ട് കേറ്റിക്കോളാം .
എന്നിട്ടും അവന്റെ വിഷാദം  ആർക്കും  മനസ്സിലായില്ല .
============================================================

No comments:

Post a Comment