Monday, January 25, 2010

കാത്തിരിപ്പ്‌

സുഹൃത്തേ നീ എനിക്കെന്തിനു ലകഷ്യങ്ങള്‍ തന്നു 
ലക്ഷ്യമില്ലാ ജീവിതം ശൂന്യം തന്നെ പക്ഷെ...
പുലരുന്ന നേരം തോട്ടന്തിയാവോളം 
ലകഷ്യങ്ങള്‍ തേടി നാം പാഞ്ഞിടുന്നു 
സ്വയം മറന്നു ,സ്വയം നഷ്ടപ്പെട്ട് 
തെടുന്നോരി ലകഷ്യങ്ങള്‍ ആര്‍ക് വേണ്ടി?
 ഓടി തളര്‍ന്നു കിതച്ചു വീണിടുന്നു ഞാന്‍ 
പേടിച്ചരണ്ടു വിറയ്ക്കും കുട്ടിയണിന്നും ഞാന്‍
എന്‍ ആത്മ ധൈര്യത്തിന്‍ മേലങ്കി 
തീരെ കനമില്ലാത്തതെന്നു തിരിച്ചറിയുക നീ

ആശയുണ്ടെവര്‍ക്കും ആനന്ദം എകുവാന്‍
ആരെയും തെല്ലും നോവിക്കതിരിക്കുവാന്‍
പൊള്ളയാം ഉള്ളുമായി ചരിക്കുന്നു ഞാന്‍
ജീവിതത്തിന്‍ ഇരുണ്ട ഇടനാഴികളില്‍
തല കുനിച്ചു തളര്‍ന്നു തളര്‍ന്നു
 മനസ്സും കണ്ണീരും മറയ്ക്കാനായി 
ഞാന്‍ ഏറെ ബദ്ധപ്പെട്ടു ചിരിച്ചിടുന്നു
നൂറു നൂറായിരം വേഷങ്ങള്‍ കെട്ടി ഞാന്‍ 
എന്നോടപരിചിതനായി നടന്നിടുന്നു

മഴയത്ത് ചെമ്മേ നനഞ്ജീടുവാന്‍
കാറ്റോടു കളി പറഞ്ഞു ചിരിച്ചീടുവാന്‍
കിളിയോട് കിന്നാരം ചൊല്ലീടുവന്‍
എന്നന്തരാത്മാവിനെ തൊട്ടറിയാന്‍ 
എല്ലാ സ്വപ്നങ്ങളും മാറ്റി വയ്ക്കാം 
ഇനി ഒരു ജന്മത്തിലേക്കായി...

(സച്ചി)

No comments:

Post a Comment