ക്ലയന്റ് : കാസിമേ ഗ്യാസ് ലീക്ക് ആയി........?
കാസിം: എന്നോട് ക്ഷമിക്കണേ സാറേ.തെറി വിളിക്കല്ലേ .ഇപ്പൊ തന്നെ എന്റെ ഭൂതഗണങ്ങളെ അങ്ങോട്ട് അയച്ചേക്കാം .
പാതിരാത്രി വന്ന കാൾ കട്ട് ചെയ്തു കാസിം നെറ്റ്‌വർക്ക് പൊട്ടുമാറു വിളി തുടങ്ങി.
സംഗതി ദിവ്യദ്രിഷ്ടിയിൽ കണ്ടിട്ടാണോ ,ശിഹാബുദ്ദീൻ ഔലിയയുടെ ഫോണ്‍ അർത്ഥ ഗർഭമായ സൈലെൻസ് മോഡിൽ ആയിരുന്നു.
അതിരാവിലെ (ഏകദേശം 9 മണി) ഡൌണ്‍ലോഡ് ചെയ്യുകയായിരുന്ന എനിക്കും വന്നു ഒരു panic stricken വിളി -(തെറ്റിദ്ധരിക്കണ്ട ,ഫോണ്‍)
ഒടുവിൽ ചുമപ്പു ലൈറ്റ് ഇല്ലാത്തതിനാൽ ഹെഡ് ലൈറ്റ് മിന്നിച്ചും ബസ്സർ ഇല്ലാത്തതിനാൽ വിനീഷ് മൊട്ടത്തല പുറത്തിട്ടു വാവിട്ടു കരഞ്ഞും തോർത്ത് കറക്കിയും ഭൂതങ്ങൾ രണ്ടും ശോഭ സിറ്റി ലക്ഷ്യമാക്കി പാഞ്ഞു .
വാതിലിൽ മുട്ടി.തുറന്ന പാടെ ഒരു തെറിയഭിഷേകം ആണ് ദാസപ്പാൻ പ്രതീക്ഷിച്ചത്.ഒരു കയ്യകലത്തിൽ ക്ലായന്റിന്റെ കാലിൽ വീഴാൻ റെഡി ആയി ഷിബുവും.
കുട വയറും തിരുമ്മി അണ്ണൻ കതകു തുറന്നപ്പോൾ തന്നെ മുഖത്തെ വൈക്ലബ്യം ദാസപ്പൻ ശ്രദ്ധിച്ചു .എവിടെയോ കണ്ടു മറന്ന മുഖഭാവം. ഷിബുവിന്റെ മനസ്സിലും തോന്നി അത് തന്നെ.അവർ പരസ്പരം നോക്കി. ഒന്നും പറയാൻ അവസരം ഇല്ല.
അകത്തേക്ക് വരൂ. ക്ലയന്റ് പറഞ്ഞു.
ഭൂതങ്ങളുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി.സാമാന്യം ആരോഗ്യധ്രിടഗാത്രനും പച്ചത്തെറിയുടെ ഉസ്താദ് ഉം ആണ് ടിയാൻ .അകത്തേക്കുള്ള വിളിയിൽ ഒരു കുടിലത ഒളിഞ്ഞിരിക്കുന്നുണ്ടോ?ശോഭ സിടിയുടെ 7 ആം നിലയിലെ ഫ്ലാറ്റ് ഭൂതങ്ങളുടെ നിലവിളി കൊണ്ട് മുഖരിതമാകുമോ ?അങ്ങേരുടെ പല്ല് ഞെരിയുന്ന സൌണ്ട് കേട്ട് ദാസപ്പന്റെ എല്ല് കോച്ചി .ധൈര്യം ചോര്ന്നു പോകുന്നു. സർ എന്റെ കല്യാണം പോയിട്ട് പെണ്ണ് കാണൽ പോലും പെണ്ടിങ്ങിൽ ആണ് .....ദാസപ്പൻ .
ഈ നേരം അത്രയും പുറത്തേക്ക് ഓടാനുള്ള വഴികൾ തപ്പി ഷിബു.ഇല്ല ഇന്ന് പണി പാളും .തലേന്ന് തല്ലു കൊള്ളുന്ന സ്വപ്നം കണ്ടെയുല്ല്.ഇത്ര വേഗം സ്വപ്‌നങ്ങൾ സത്യമാകുമോ..
വിറയ്ക്കുന്ന മുട്ടോടെ ഭൂതങ്ങൾ അകത്തേക്ക് കടന്നു.
നിറഞ്ഞ മൌനത്തിന്റെ 1 0 സെക്കന്റുകൾക്ക് ശേഷം ദാസപ്പൻ ഉവാച ;
സർ ഗ്യാസ്.......... ലീക്ക്.........?
ക്ലയന്റ്: ഓ അത് സാരമില്ല .ഇന്നലെ കോണിയാക്കിന്റെ കൂടെ ചാമ്പിയ നാടൻ കോഴീടെ ഇറച്ചിക്ക് ചെറിയ കുഴപ്പം.2,3,തവണ കക്കൂസിൽ പോയി വന്നപ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്.രാവിലെ കാസിമിനെ വിളിച്ചത്,അവൻ നെഞ്ഞെരിച്ചിലിനു വെള്ളത്തിൽ കലക്കി കുടിക്കുന്ന പൊടിയുടെ പേര് ചോദിക്കാനായിരുന്നു.വിളിച്ച പാടെ നിങ്ങളെ ഇങ്ങോട്ട് അയക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.എന്താ കൊണ്ട് വന്നിട്ടുണ്ടോ സാധനം?
സാർ ഇപ്പൊ കൊണ്ടുവരാം .
ഭൂതങ്ങൾ തിരിഞ്ഞു നടന്നു.
അവർ തമ്മിൽ പിന്നീടു എറണാകുളത്തു തിരിച്ചെത്തുന്നത് വരെ ഒരക്ഷരം മിണ്ടാഞ്ഞത് എന്താണെന്നു എനിക്കറിയില്ല.

No comments:
Post a Comment