ഊഷരമാം മാനസമരുഭൂവെ
മിഴിനീര്‍ പൂക്കളാല്‍ ആര്ദ്രമാക്കിയ
സ്നേഹാമൃതം പൊഴിയും തൂലിക നിലച്ചു...
മനസിന്നടച്ചിട്ട വാതായനങ്ങളും
ഹൃദയാന്തരത്തിലെ ധ്വനി വകഭേദങ്ങളും
സൂക്ഷ്മമാം ചലനങ്ങള്‍ തന്‍ സൌകുമാര്യവും
വറ്റിയ കണ്ണീര്‍ചാലുകളും
ചിരിയുടെ സുന്ദര ഭാവങ്ങളും
ജ്വലിക്കും ഓര്‍മകള്‍ ബാക്കിയായി...
സ്നേഹഗായകാ വിട..
ഈ പനിനീര്‍ പൂക്കള്‍ ഏറ്റുവാങ്ങുക
യാത്രയാവുക....
ഉള്ളിലെ പൂവാടിയില്‍ വസിക്ക...
പ്രേമത്തിന്‍ കോലക്കുഴല്‍ വിളിയായി...
No comments:
Post a Comment