Thursday, January 15, 2009

shaayari.... (shaayad) शायरी ..... (शायद)

1)अदावों ने दिया हैं दिल पे यह ज़ख्म गहरा
मगर ये दर्द भी देता हैं प्यार का एहसास सुनहरा
2)प्यार दर्द हैं जो अच्छा लगता हैं
गिर  जाओ इसकी आंधी में, आग भी पानी लगता हैं।
3)दिल को किया हैं घायल
खनकते हैं जो तेरी पायल
सुनसान घूमता था कायर
जिसे तुमने बनाया शायर
4)साँस भी संगीत बन जाता हैं बांसुरी से
मिटटी से सुगंध फैलता हैं बरसात से
रात भी दिन बन जाता हैं तेरी हँसी से

(अलोक गुप्त)

Wednesday, January 14, 2009

കൊച്ചിയിലെ പ്രഭാത സവാരി

മൂന്നു നാല് കൊല്ലമായി തുടര്‍ച്ചയായി എടുത്തു കൊണ്ടിരിക്കുന്ന പുതു വത്സര തീരുമാനങ്ങള്‍ ഇത്തവണ എങ്കിലും ഒന്നു നടപ്പാക്കണം എന്ന് കരുതി മാത്രമാണ് രാവിലെ അഞ്ച്‌ മണിക്ക് എഴുനേറ്റു നടക്കാന്‍ ഇറങ്ങിയത്‌. കാലങ്ങള്‍ക്കു ശേഷം ആണ് അഞ്ച്‌ മണിക്ക് ലോകം എങ്ങനെ ഇരിക്കും എന്ന് ഞാന്‍ കണ്ടത്.എനിക്ക് ഒരു തരം അഭിമാനം തോന്നി. സന്ധികളെ ഗ്രസിക്കുന്ന വേദനയും താടി വിറയ്ക്കുന്ന തണുപ്പും ഞാന്‍ സഹിച്ചു. മടി, ചുരുണ്ടു കൂടി പുതച്ചു കിടന്നുറങ്ങുന്ന എന്റെ തന്നെ ചിത്രങ്ങള്‍ മനസ്സില്‍ വരച്ചു കാണിച്ചു.കടുക് മണിയോളം ഉള്ള എന്റെ നിശ്ചയ ദാര്‍ഡ്യംകൊണ്ടു ഇവയെ നേരിടാന്‍ ബുദ്ധി മുട്ട് ആയിരുന്നെന്കിലും മുന്നോട്ടു വച്ച കാല്‍ മുന്നോട്ടു തന്നെ എന്ന് ഞാന്‍ തീരുമാനിച്ചു.

ജനത യുടെ അടുത്ത് എത്തിയപ്പോള്‍ തലയ്ക്കു അടി യേട്ടത്പോലെ , ഇടി മിന്നല്‍ കൊണ്ടത് പോലെ , 11 kv ലൈനില്‍ വെറും കൈ കൊണ്ടു പിടിച്ചത് പോലെ എന്തോ ഒന്നു സംഭവിച്ചു. ലോകം കീഴ്മേല്‍ മറിയുന്നത് പോലെ തോന്നി.അഞ്ചാറു മാസം ആയി ഞാന്‍ കൊച്ചി യില്‍ താമസം തുടങ്ങിയിട്ട്. ആ അനുഭവം വച്ചു എനിക്ക് കാര്യം പിടി കിട്ടി. ഒരു reflex action പോലെ എന്റെ കൈകള്‍ മൂക്ക് പൊതി. കണ്ണുകളില്‍ കയറിയ ഇരുട്ട് മാഞ്ഞപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ ഭീകര രൂപം കണ്ടു.ഒരു കോര്‍പറേഷന്‍ ലോറി .പാലത്തിന്റെ അടുത്തുള്ള ചവറു കൂമ്പാരം നീക്കം ചെയ്യുന്നു.അത് ചെയ്യുന്ന പണി ക്കാരെ മനസ്സാ അഭിനന്ദിച്ചു കൊണ്ടു തിരിഞ്ഞോടി.

ഇതാണ് കൊച്ചി അറബിക്കടലിന്റെ റാണി .വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ കൊണ്ടു സമൃദ്ധം ആയ മോഡേണ്‍ സ്റ്റൈല്‍ നഗര റാണി. ജീവിതം കെട്ടി പടുക്കുന്നതിനായി ഇന്ത്യ യുടെ നാനാ ഭാഗത്ത് നിന്നും ഇവിടേയ്ക്ക് ഒഴുകി എത്തുന്നവര്‍ അനവധി. ഇവിടെ വരുന്നവര്‍ക്ക് ജീവതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത രണ്ടു അനുഭവങ്ങള്‍ സമ്മാനം ആയി ലഭിക്കും. ഇവിടുത്തെ നാറ്റവും കൊതുകും. രണ്ടും ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ നമുക്കു ഈ രണ്ടു പ്രകൃതി വിഭവങ്ങളെയും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയണം.അതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഉദാഹരണത്തിന് ഇവിടെ വരുന്ന ടൂറിസ്റ്റ് കള്‍ക്ക് നാട്ടത്തിന്റെ പുതിയ തലങ്ങള്‍ അനുഭവിപ്പിച്ചു കൊടുക്കാനായി നാറുന്ന കൊച്ചി തോടുകള്‍ വഴി ഒരു ബോട്ട് യാത്ര. വിവിധ തരം കൊതുകുകളെ വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയുന്ന ഒരു കൊതുക് മ്യൂസിയം മറൈന്‍ ഡ്രൈവില്‍ സ്ഥാപിക്കുക. കൊതുകുകളെ പെട്സ് ആയി വളര്‍ത്താന്‍ തോന്നുന്ന വിദേശികള്‍ക്ക് അവയെ ചില്ല് കൂട്ടിലാക്കി സമ്മാനിക്കുകയും ആവാം.
ലോകത്തെ എല്ലാ millio"nair"e മാറും നായന്‍ മാരാണെന്ന് വാദിക്കുന്ന വിശാലാക്ഷന്‍ നായരും സൈനുദ്ദീന്‍ സിദാനെ ഞമ്മന്റെ ആള്‍ ആണെന്ന് പറയുന്ന കാദര്‍ ഉം പല കാര്യങ്ങളിലും ഭിന്ന അഭിപ്രായം പുലര്‍ത്തുന്നവര്‍ ആണെങ്ങിലും നാട്ടതിന്റെയും കൊതുകിന്റെയും കാര്യത്തില്‍ തുല്യ ദുഖിതര്‍ ആണ്.
സന്ധ്യ ആകുമ്പോള്‍ രണ്ടു പേരും ബാറ്റും പിടിചിറങ്ങും. ഈ വയസ്സന്‍ കാലത്തു ഷട്ടില്‍ കളിക്കാനല്ല. കൊതുകിനെ കൊല്ല്ലാന്‍ . ചൈനീസ് ബാറ്റ് കൊച്ചിയില്‍ ചൂടു പരിപ്പ് വടയെക്കള്‍ വേഗത്തില്‍ വിട്ടു പോയത് വെറുതെ അല്ല.
എനിക്ക് തോന്നുനത് ഈ ബാറ്റ് യഥാര്‍ത്ഥത്തില്‍ ചെലവായത് ഇതിന് കൊതുകിനെ കൊല്ലാനുള്ള കഴിവ് ഉള്ളത് കൊണ്ടു മാത്രം അല്ല.അത് കൊതുക് തിരിക്കും കഴിയുമല്ലോ. അത് കൊണ്ടു കൊതുകിനെ നിര്ടാക്ഷന്യം ഷോക്ക് അടിപ്പിച്ചു കൊല്ലുമ്പോള്‍ മനുഷ്യ മനസ്സുകളില്‍ ഉളവാകുന്ന അനിര്‍വചനീയം ആയ അവാച്യം ആയ സുന്ദര പ്രതികാര അനുഭൂതി.അതാണ് ആ ബാറ്റിന്റെ unique selling proposition.
നാട്ടതിലെയ്യ്ക് മടങ്ങി വരാം.
"കൊച്ചിയിലെ ഗന്ധം നാസഗ്രെ
കുണ്ഡലിനി ഉണരും സുശുംനാഗ്രെ "
എന്നാണല്ലോ കൊനിഷ്ട്ട മഹര്‍ഷി പറഞ്ഞിട്ടുള്ളത്.(കടപ്പാട്: സ്വാമി ബ്ലോഗ് ആനന്ദന്‍)
ഇതു ഞാന്‍ വിശ്വസിചിടില്ല. ജനിച്ചു വളര്‍ന്ന നാടിന്റെ ദൂഷ്യങ്ങള്‍ പോലും ഗുണം ആക്കി ചിത്രീകരിക്കാന്‍ ഉള്ള മനുഷ്യ മനസ്സിന്റെ ആസക്തി ആണ് ഇതിന് പിന്നിലെ ചേതോ വികാരം എന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും സ്വാമിയുടെ സ്പിരിറ്റില്‍ ഞാനും ഒപ്പം ചേരുന്നു.

"ഏറ്റം അധാബായ കൊച്ചിയിലെ നാറ്റം
അത്തരിന്‍ സുഗന്ധം പോലാക്കി തീര്‍ത്തോവര്‍ ."മുഹി യുദ ദീന്‍ കൊച്ചി സന്ദര്ഷിചിരുന്നെകില്‍ ഈ ഈരടി കൂടി മുഹി യുദ ദീന്‍ മാല യില്‍ ഉണ്ടായേനെ എന്നാണ് കൂതറ കാദറിന്റെ അഭിപ്രായം.ശരി ആണെന്ന് എനിക്കും തോന്നുന്നു.

എന്തായാലും സ്വന്തം വീട് വൃത്തി ആക്കി വയ്ക്കാനുള്ള മലയാളിയുടെ ശുഷ്കാന്തി പ്രസിദ്ധം ആണ്.മിക്കവാറും ഇതിന്റെ അര്ത്ഥം വീട്ടിലെ ചവറുകള്‍ നിരത്തില്‍ വലിച്ചെറിയുക എന്ന് തന്നെ ആണ് എന്ന് റോഡിലൂടെ നടന്നാല്‍ മനസ്സില്‍ ആകും.ഉന്നതാധികാര സമിതിയെ വച്ചു അന്വേഷിക്കേണ്ട കാര്യം ഇല്ല.വീടിലെ വേസ്റ്റ് മുഴുവന്‍ ചുരുട്ടി കെട്ടി പ്ലാസ്റ്റിക് ബാഗില്‍ ആക്കി ഫ്ലാറ്റിന്റെ മട്ടുപ്പാവുകളില്‍ നിന്നു റോഡിലെ ചവറ്റു കൊട്ടയിലെക്കോ അതില്ലെന്കില്‍ അതുണ്ടെന്ന സന്കല്പത്തില്‍ ഫുട് പാത്തിലെക്കോ വലിച്ചെറിയുന്ന വീട്ടമ്മമാര്‍ നവ അഭിനവ് ബിന്ദ്ര മാര്‍ക് പ്രചോതനം ആയേക്കാം.
നാറ്റം ,കൊതുക്, ഇവ ഒഴിഞ്ഞ കൊച്ചി എന്റെ പത്താം തലമുരക്കെന്കിലും കാണാം കഴിയണേ എന്ന്ന പ്രാര്‍ഥനയോടെ നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ പതിവു പോലെ പുതപ്പിനടിയില്‍ ചുരുണ്ടു കൂടാന്‍ ഞാന്‍ തീരുമാനിച്ചു.
ശുഭം.

Monday, January 12, 2009

A R Rahman wins golden globe


A R Rahman has become the first Indian to lift a goldenglobe. He has made all Indians proud.

'Jai ho' from Slumdog millionaire has fetched him this honour.

Cant wait to see the oscar shining in your golden hands.


Saturday, January 3, 2009

B&W

Black is the reason for white.
-Blackcherry.