അവിടുത്തെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ പഴയ കാല സ്മൃതികള്‍ അടച്ചിട്ട മനസ്സിന്റെ അറകളും കവാടങ്ങളും തുറന്നു ഒരിക്കല്‍ കൂടി സഞ്ചരിക്കുമ്പോള്‍ തോന്നുന്ന ഗ്രിഹാതുരത്വം .
ഈ ജന്മത്തിന്റെ തന്നെയോ കഴിഞ്ഞ ജന്മത്തിന്റെയോ ഓര്‍മകളുടെ സുഗന്ധം. നല്ലതെന്നോ ചീത്തയെന്നോ കൈക്കുന്നതെന്നോ മധുരിക്കുന്നതെന്നോ ഭേദമില്ലാതെ സ്മരണ തരുന്ന ഒരു സുഖം . ആ സുഖത്തിന്റെ എതിര്‍ പദം ദുഖം അല്ല. സുഖം തന്നെയാണ് .അവസ്ഥാന്തരങ്ങള്‍ ഇല്ലാത്ത സുഖം. ആ അനുഭവത്തിനു പുതിയൊരു വാക്കു വേണ്ടി വരും. ഉച്ചവെയിലിനു ചൂടുണ്ടയിരിന്നിട്ടും കാഴ്ചകളുടെ കുളിര്‍മ അതിനെ മറച്ചു.ചെരിഞ്ഞ കൂരകളും ചതുര തൂണുകളും ചെങ്കല്‍ മതിലുകളും . ജ്യാമിതീയ അനുപാതങ്ങള്‍ കൊണ്ടു തീര്‍ത്ത ഒരു സര്‍ഗകാവ്യം .
അകത്ത് കടന്നപ്പോള്‍ കണ്ട മഞ്ഞ നിറം എന്നെ തെല്ലൊന്ന് ഞെട്ടിച്ചെങ്കിലും വേദനിപ്പിച്ചെങ്കിലും ജാത്യാല്‍ ഉള്ളതു മഞ്ഞ നിറമടിച്ചാലും മാറില്ലല്ലൊ. ആ മഞ്ഞ നിറത്തിന് പോലും അവിടെ വഴിഞ്ഞൊഴുകിയ സുന്ദരമായ ആഡ്യത്വ. മറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
അകത്തെ നടുമുറ്റവും ചുറ്റും ഉള്ള ഇടനാഴികളും ചുവന്ന കാവിയിട്ട തറകളില്‍ നടക്കുമ്പോള്‍ പാദങ്ങളില്‍ അരിച്ച് കയറുന്ന തണുപ്പും , മരത്തൂനുകളില്‍ കൈ തൊടുമ്പോള്‍ ഉള്ള പരുപരുപ്പും സ്വരം ഇല്ലാതെ തന്നെ ലയം ഉണര്‍ത്തുന്ന മൌനവും ഏകാന്തതയെ പോലും അത്യന്തം ആസ്വാദ്യകരമാക്കി. ജീവിതത്തിലെ ദ്വന്ദ്വങ്ങളെ ഒന്നാക്കന്‍ പ്രേരിപ്പിക്കുന്ന അന്തരീക്ഷം. ഓരൊ ഗൃഹത്തിനും ഒരു ആത്മാവുണ്ടെന്ന് ഉത്ഘോഷിക്കുന്ന വാസ്തു വിദ്യ ശരിയായിരിക്കാം എന്നു തോന്നുന്ന അപൂര്‍വ്വം ചില നിമിഷങ്ങള്‍.
കാര്യസ്ഥനോടു യാത്ര പറഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി.ആ നിമിഷം എന്നിലുയര്‍ന്ന നിശ്വാസതിന്റെ അലയെന്നോണം മനസ്സില്‍ കുറിച്ചിട്ടു.തിരികെ വരണം ഇനിയൊരിക്കല്‍.
കാര്യസ്ഥനോടു യാത്ര പറഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി.ആ നിമിഷം എന്നിലുയര്‍ന്ന നിശ്വാസതിന്റെ അലയെന്നോണം മനസ്സില്‍ കുറിച്ചിട്ടു.തിരികെ വരണം ഇനിയൊരിക്കല്‍.
The mana is nice.. but those squaressss...?
ReplyDeleteനന്ദി ഈ പോസ്റ്റിനും ചിത്രങ്ങള്‍ക്കും
ReplyDeletedai oru manayulla pennine valachaalo ennupolum njyan nireechu poyi!
ReplyDelete